ഗുവാഹതി: 100 സ്വര്‍ണംകൂടി കിട്ടിയാല്‍ ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ ചരിത്രത്തില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം 1000 കടക്കും. കഴിഞ്ഞ 11 ഗെയിംസിലും വമ്പന്മാരായിരുന്ന സാര്‍ക് സംഘടനയിലെ വല്യേട്ടന് എതിരാളികളുണ്ടാവില്ല. ‘2010ല്‍ ധാക്കയില്‍ നേടിയ 90 സ്വര്‍ണം ഇത്തവണ സെഞ്ച്വറിയാക്കാനാണ് ആതിഥേയ ക്യാമ്പിന്‍െറ ശ്രമം. അന്ന് 19 സ്വര്‍ണമായിരുന്നു രണ്ടാം സ്ഥാനക്കാരായ പാകിസ്താനുണ്ടായിരുന്നത്.
അത്ലറ്റിക്സിലും ഇന്ത്യക്ക് പതിവുപോലെ ശ്രീലങ്കയല്ലാതെ എതിരാളികളുണ്ടാവില്ല. 36 പുരുഷന്മാരും 32 വനിതകളുമടങ്ങുന്ന അതിശക്തമായ ടീമിനെയാണ് ഒരുക്കിയത്. പുരുഷന്മാരെ ഷോട്ട്പുട്ട് താരം ഇന്ദ്രജിത്ത് സിങ്ങും വനിതകളെ 400 മീറ്ററിലെ സുവര്‍ണതാരം എം.ആര്‍. പൂവമ്മയുമാണ് നയിക്കുന്നത്. കഴിഞ്ഞതവണ ധാക്കയില്‍ പത്ത് സ്വര്‍ണവും 11 വെള്ളിയും എട്ട് വെങ്കലവുമായിരുന്നു അത്ലറ്റിക്സില്‍ ഇന്ത്യയുടെ സമ്പാദ്യം. ഫെബ്രുവരി ഒമ്പതുമുതല്‍ 12 വരെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലാണ് ഗ്ളാമര്‍ പോരാട്ടങ്ങള്‍ക്ക് വെടിപൊട്ടുന്നത്. പുരുഷന്മാര്‍ക്ക് 20ഉം വനിതകള്‍ക്ക് 17ഉം ഇനങ്ങളില്‍ മത്സരമുണ്ട്്.
ടിന്‍റു ലൂക്കയടക്കമുള്ള ഒളിമ്പിക്സ് യോഗ്യതനേടിയ ചില താരങ്ങള്‍ ഗെയിംസിനത്തെുന്നില്ല. 400, 400 ഹര്‍ഡ്ല്‍സ്, 4x400 മീറ്റര്‍ റിലേയില്‍ തുര്‍ക്കിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആരോക്യ രാജീവും പൂവമ്മയുമടക്കമുള്ള താരങ്ങള്‍ തിരുവനന്തപുരത്തെ പരിശീലനത്തിനുശഷമാണ് ഗുവാഹതിയിലത്തെുക. രഞ്ജിത് മഹേശ്വരിയും അങ്കിത് ശര്‍മയുമടക്കമുള്ള ജംപിങ് താരങ്ങളും അനന്തപുരിയില്‍ കഠിന പരിശീലനത്തിലായിരുന്നു. മയൂഖ ജോണി, എം.എ. പ്രജുഷ, പി.യു. ചിത്ര, എസ്. സിനി, സിനി ജോസ്, കുഞ്ഞിമുഹമ്മദ്, ജിതിന്‍ പോള്‍, ടി. ഗോപി തുടങ്ങിയ മലയാളി താരങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്.
ഷില്ളോങ്ങില്‍ നടക്കുന്ന ബാഡ്മിന്‍റണിലും ബോക്സിങ്ങിലും അമ്പെയ്ത്തിലും ഒന്നാംനിര ടീമിനെയാണ് ഇന്ത്യയിറക്കുന്നത്. താരങ്ങള്‍ക്കെല്ലാം ഗുവാഹതിയിലേക്കുള്ള വിമാനടിക്കറ്റ് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ അയച്ചുകഴിഞ്ഞു. റിയോ ഒളിമ്പിക്സിനും മറ്റും തയാറെടുക്കുന്ന താരങ്ങള്‍ക്ക് ദക്ഷിണേഷ്യന്‍ ഗെയിംസിന് അത്ര താല്‍പര്യമില്ലായിരുന്നു. ഏതായാലും സൈന നെഹ്വാള്‍, പി.വി. സിന്ധു, പി. കശ്യപ്, കെ. ശ്രീകാന്ത്, അശ്വനി പൊന്നപ്പ, ജ്വാല ഗുട്ട, മലയാളികളായ പി.സി. തുളസി, എച്ച്. എസ്. പ്രണോയ് എന്നിവരുള്‍പ്പെടുന്ന ടീമാണ് പ്രഖ്യാപിച്ചത്. പരിക്ക് പൂര്‍ണമായും മാറാത്ത തന്നെ ഒഴിവാക്കിത്തരണമെന്ന് കശ്യപ് ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പെയ്ത്തില്‍ ദീപികാ കുമാരിയും ജയന്ത താലൂക്ദാറും വില്ലുകുലക്കും. ബോക്സിങ്ങില്‍ അഞ്ചുവട്ടം ലോക ജേത്രിയും ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേത്രിയുമായ മേരികോമിനൊപ്പം ശിവ് ഥാപ്പയും ദേവേന്ദ്രോ ചൗഹാനും എത്തുന്നതോടെ ഷില്ളോങ് സൂപ്പര്‍താരങ്ങളുടെ സംഗമവേദിയാകും.
അണ്ടര്‍ 23 ടീം അണിനിരക്കുന്ന ഫുട്ബാളില്‍ മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷ്, സന്ദേശ് ജിങ്കാന്‍, ജെ.ജെ. ലാല്‍പെഖ്ലുവ, അഭിഷേക് ദാസ് തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. ശനിയാഴ്ച ശ്രീലങ്കക്കെതിരെയാണ് ആതിഥേയരുടെ ആദ്യമത്സരം.ഇന്ത്യ-പാകിസ്താന്‍ ഹോക്കി മത്സരത്തിനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താനാണ് നിലവിലെ ജേതാക്കള്‍. ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മൂന്നാംനിര താരങ്ങളാണ് ആതിഥേയര്‍ക്കായി സ്റ്റിക്കേന്തുന്നത്. അടുത്തിടെ സസ്പെന്‍ഷന്‍ കഴിഞ്ഞത്തെിയ ക്യാപ്റ്റന്‍ ഗുര്‍ബക്ഷ് സിങ് മാത്രമാണ് സീനിയര്‍ താരം. പാക് ടീം ജൂനിയര്‍, സീനിയര്‍ താരങ്ങളുടെ മിശ്രണമാണ്.
വോളിബാളിലും ഇന്ത്യന്‍ ടീമുകള്‍ കരുത്തരാണ്. കൊച്ചി ബി.പി.സി.എല്ലിന്‍െറ സൂപ്പര്‍ യുവതാരം ജെറോം വിനീത് മാത്രമാണ് കേരളത്തില്‍നിന്നുള്ളത്. വനിതകളില്‍ ടിജി രാജു, ടെറിന്‍ ആന്‍റണി, എസ്. രേഖ, എം.എസ്. പൂര്‍ണിമ, എം. ശ്രുതി, കെ.എസ്. ജിനി, കെ.എസ്. സ്മിഷ എന്നീ മലയാളിതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. വെള്ളിയാഴ്ച മാലദ്വീപിനെ ആദ്യമത്സരത്തില്‍ തുരത്തുമെന്നുറപ്പിച്ചാണ് വനിതകള്‍ ഇറങ്ങുന്നത്. 2010ല്‍ മത്സരയിനമായിരുന്ന ട്വന്‍റി20 ക്രിക്കറ്റ് ഇത്തവണയില്ല. നീന്തലില്‍ മലയാളി സൂപ്പര്‍ സ്റ്റാര്‍ സാജന്‍ പ്രകാശും സന്ദീപ് സെജ്വാളും വീര്‍ധവാല്‍ ഘഡെയുമടക്കമുള്ളവര്‍ പൊന്നുമുങ്ങിയെടുക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.