??????? ?????????????????????????? ????????????????? ???????????? ????????? ?????????????

സംഘാടനം ഫ്ലോപ്; ‘ടിക്കറ്റ് ബോക്സ് ഓഫിസ്’ഹിറ്റ്

ഇരുമ്പുമറയുള്ള സുരക്ഷകള്‍ക്കിടയിലും ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ ഉദ്ഘാടന ചടങ്ങിന്‍െറ ടിക്കറ്റ് വില്‍പന സജീവം. ടിക്കറ്റ് ബോക്സ്് ഓഫിസ് എന്നുപേരിട്ട കൗണ്ടറുകളില്‍ വന്‍തിരക്കാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 25,000 കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 14 മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പന വന്‍വിജയമായിരുന്നു. കിഞ്ഞയാഴ്ച നഗരത്തിലെ പത്ത് പ്രമുഖ കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള ടിക്കറ്റ് കൗണ്ടറുകള്‍ തുടങ്ങിയത്.

ഉദ്ഘാടന ചടങ്ങിന് 150, 250 രൂപ നിരക്കുകളിലാണ് ടിക്കറ്റ് വില്‍പന. 2007ലെ ദേശീയ ഗെയിംസിനു ശേഷം അസം സാക്ഷ്യംവഹിക്കുന്ന വമ്പന്‍ കായികോത്സവത്തിന്‍െറ ഉദ്ഘാടന ചടങ്ങ് കാണാന്‍ വിദൂരദേശങ്ങളില്‍നിന്ന് പോലും കായികപ്രേമികളത്തെുന്നുണ്ട്്. നാട്ടുകാരുടെ പങ്കാളിത്തം ലക്ഷ്യമിട്ട് കുറഞ്ഞതുകക്കാണ് ഉദ്ഘാടന ചടങ്ങ് കാണാന്‍ അവസരമൊരുക്കുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 25 ശതമാനം ടിക്കറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. 25,000 കാണികള്‍ വെള്ളിയാഴ്ച ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്തെും.
ഫുട്ബാള്‍ മത്സരങ്ങള്‍ കാശില്ലാതെ കാണാനും അവസരമുണ്ട്്. പ്രശസ്തമായ നെഹ്റു സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ മത്സരം സായി സെന്‍റര്‍ മൈതാനത്തേക്ക് മാറ്റിയതോടെയാണിത്. ലോക്കല്‍ ഫുട്ബാള്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും മറ്റുമാണ് ടിക്കറ്റില്ലാതെ മത്സരം കാണാന്‍ അനുവാദം നല്‍കുക. മറ്റു മത്സരങ്ങള്‍ക്ക് 210 രൂപയുടെ മുതല്‍ 5210 രൂപയുടെ കോര്‍പറേറ്റ് ടിക്കറ്റ് വരെയുണ്ട്. കോംപ്ളിമെന്‍ററി പാസുകള്‍ അധികം അനുവദിക്കാതെയുള്ള തന്ത്രമാണ് സംഘാടകരുടേത്.ടിക്കറ്റ് വില്‍പനയില്‍ ഉഷാറാണെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിലും വിവരങ്ങള്‍ അറിയിക്കുന്നതിലും സംഘാടകര്‍ തികഞ്ഞ പരാജയമാണ്. എവിടെ എന്തു നടക്കുന്നുവെന്ന് ഒരു നിശ്ചയമില്ളൊന്നിനും എന്ന അവസ്ഥ.

ഗെയിംസ് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുക്കാനത്തെിയവര്‍
 

ഉദ്ഘാടനപരിപാടികള്‍ വിശദീകരിക്കാന്‍ സായി ഡയറക്ടര്‍ ജനറലും സംഘാടക സമിതി സി.ഇ.ഒയുമായ ഇഞ്ചട്ടി ശ്രീനിവാസിനെ ഇന്ത്യക്കകത്തുംനിന്നും പുറത്തുനിന്നുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ‘നിറുത്തിപ്പൊരിച്ചു’. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് സ്റ്റേഡിയത്തിലെ മെയിന്‍ പ്രസ് സെന്‍ററില്‍നിന്ന് വാര്‍ത്താസമ്മേളനം സമീപത്തെ നീതി ഭവനിലെ ഇടുങ്ങിയ മുറിയിലാണ് നടത്തിയത്. തങ്ങളുടെ രാജ്യത്തുനിന്നുള്ള കായികതാരങ്ങളെ കൊണ്ടുപോകാന്‍ ആരുമത്തെിയില്ളെന്ന ബംഗ്ളാദേശില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ പരിവേദനത്തിന് സായി ഡയറക്ടര്‍ മാപ്പുപറഞ്ഞ് തടിയൂരുകയായിരുന്നു.
മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാക ആരേന്തുമെന്നതിനെക്കുറിച്ച് സംഘാടകര്‍ രാത്രി വൈകിയും തീരുമാനിച്ചിരുന്നില്ല.
ഗെയിംസിനത്തെുന്ന കായികതാരങ്ങളുടെ എണ്ണത്തിലും സംഘാടകര്‍ക്ക് കൃത്യതയില്ളെന്നത് ശ്രദ്ധേയമായി. നേപാള്‍ സംഘം മുന്‍കൂറായി 30 ഡോളര്‍ വീതം താമസസൗകര്യത്തിനായി അടച്ചിട്ടും ആവശ്യത്തിന് മുറിയൊന്നും കിട്ടിയില്ല എന്ന പരാതിയും ഉയര്‍ന്നു. കിട്ടിയ സ്ഥലത്ത് തിങ്ങി ഞെരുങ്ങി കഴിയേണ്ടിവന്ന സംഘം ‘ഇന്ത്യ ഞങ്ങളെ അപമാനിച്ചു’ എന്നാണ് പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT