അങ്കമാലി: കേരള മാസ്റ്റേഴ്സ് അത്ലറ്റിക്സ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 30 വയസിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച 36-ാമത് സംസ്ഥാന തല മാരത്തോണില്‍ മൂന്ന് സ്വര്‍ണ മെഡലുകളും, ഒരു വെള്ളിയും കരസ്ഥമാക്കി ‘ഉബൈദ് നെടുമ്പാശ്ശേരി’ ദേശീയ മാരത്തോണിലേക്ക്. മാര്‍ച്ച് മാസം 10 മുതല്‍ 13 വരെ ഉത്തര്‍പ്രദേശിലെ ലക്നോവില്‍ നടക്കുന്ന ദേശീയ മാരത്തോണില്‍ പങ്കെടുക്കാനാണ് യോഗ്യത നേടിയത്. 10000 മീറ്റര്‍ ദൂരം 44 മിനിറ്റ് കൊണ്ടും, 5000 മീറ്റര്‍ 19.59 മിനിറ്റ് കൊണ്ടും, 1500 മീറ്റര്‍ 5.30 മിനിറ്റ് കൊണ്ടുമാണ് ഉബൈദ് ഓടിയത്തെിയത്. 800 മീറ്റര്‍ ദൂരം 2.37 മിനിറ്റില്‍ ഓടിയത്തെി വെള്ളിമെഡലും കരസ്ഥമാക്കി.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി അന്‍പതോളം പേരാണ് മല്‍സരത്തില്‍ പങ്കെടുത്തത്. മാരത്തോണ്‍ ജീവിത തപസ്യയാക്കിയ ഉബൈദ് ഒന്നര പതിറ്റാണ്ടോളമായി ചെറുതും, വലുതുമായ നിരവധി മാരത്തോണുകളില്‍ പങ്കെടുത്തിട്ടുണ്ട്. 25ലേറെ സ്വര്‍ണമെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ തല മല്‍സരത്തിലേക്ക് യോഗ്യത നേടുന്നത് ഇത് മൂന്നാം തവണയാണ്. സിംഗപൂരില്‍ നടക്കുന്ന ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ ഉബൈദ് പരിശീലനം ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ കായികാധ്യാപകനായിരുന്ന അത്താണി ബാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ബ്രദേഴ്സ് സ്പോര്‍ട്സ് ക്ളബിന് കീഴിലാണ് ഉബൈദ് പരിശീലനം നടത്തിവരുന്നത്. ചെങ്ങമനാട് ഗവ.ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഉബൈദ് ഓട്ടം കലയാക്കിയത്. അന്ന് സ്ക്കൂളിലെ കായികധ്യാപകനായിരുന്നു ബാലന്‍ മാസ്റ്റര്‍. ഉബൈദിന്‍െറ ഓട്ടം മികവിലൂടെ ഭാവി മുന്നില്‍ കണ്ട മാസ്റ്റര്‍ അന്ന് മുതല്‍ ഇപ്പോഴും ഉബൈദിന് ശിക്ഷണം നല്‍കിവരികയാണ്.
ചെങ്ങമനാട് പറമ്പയം കല്ലറക്കല്‍ പരേതരായ ഹസ്സന്‍െറയും, ഐഷയുടെയും മകനാണ് ഉബൈദ്. ആലുവ ശ്രീമൂലനഗരം കോട്ടപ്പുറത്ത് കുടുംബാംഗം നൂര്‍ജഹാനാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, ഫിദ ഫാത്വിമ ( ഇരുവരും ജ്യോതി നിവാസ് സ്ക്കൂള്‍- ആലുവ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.