????????????? ??????? ???? ???????????? ?????????????? ??????????? ??? ???????????? ???? ??????? ???????????????????? ???????????????????

മദിയക്കൊപ്പം പാക് തിരിച്ചുവരവ്

ഒരു ദിവസം നീണ്ട വിമാനയാത്രക്കൊടുവില്‍ ഗുവാഹതിയിലത്തെിയ പാകിസ്താന്‍ വനിതാ വോളിബാള്‍ സംഘം ക്ഷീണിതരാകാതെ ഗെയിംസിന്‍െറ ലഹരിയിലമരുകയാണ്. ലാഹോറില്‍നിന്ന് ദോഹ വഴി കൊല്‍ക്കത്തയിലത്തെിയ ടീം ഉടന്‍ ഗുവാഹതിക്ക് തിരിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിനുശേഷം വനിതാ വോളിയില്‍ തിരിച്ചത്തെുന്ന പാക് പെണ്‍തരികള്‍ക്ക് പ്രതീക്ഷകളേറെയാണ്. 1995ല്‍ ചെന്നൈയില്‍ നടന്ന സാഫ് ഗെയിംസിലാണ് അവസാനമായി പങ്കെടുത്തത്. അന്ന് വെള്ളിപ്പതക്കം സ്വന്തമാക്കിയിരുന്നു. തിരിച്ചുവരവും ഇന്ത്യയിലായതില്‍ പെരുത്ത് സന്തോഷം. ഇത്തവണയും ഫൈനലിലത്തെുമെന്ന് പാക് ക്യാപ്റ്റന്‍ മദിയ ലത്തീഫ് ഉറപ്പിച്ചുപറയുന്നു. 
പാകിസ്താനിലെ ‘സര്‍വകായിക വല്ലഭയാണ്’ മദിയ. 2014ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് ഹോക്കിയില്‍ വെങ്കലം നേടിയ പാക് ടീമിനെ നയിച്ചതും മദിയയായിരുന്നു. കബഡിയോട് വിടപറഞ്ഞാണ് സ്മാഷുതിര്‍ക്കാന്‍ വോളിബാളിലേക്കത്തെിയത്. ഹാന്‍ഡ്ബാളിലും പയറ്റിത്തെളിഞ്ഞ താരമാണ് മദിയ. 2009ല്‍ ലഖ്നോയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പാക് ടീമിനെ നയിച്ചത് ഈ 28കാരിയായിരുന്നു. അന്ന് വെള്ളിപ്പതക്കവുമായാണ് മദിയയും കൂട്ടുകാരികളും മടങ്ങിയത്. ലാഹോറില്‍ വാട്ടര്‍ ആന്‍ഡ് പവര്‍ വകുപ്പില്‍ കമേഴ്സ്യല്‍ സൂപ്രണ്ടാണ് ഈ താരം. 

കബഡിയിലും ഹാന്‍ഡ്ബാളിലും മുമ്പ് മെഡല്‍ നേടിത്തന്ന ഇന്ത്യയില്‍ വോളിബാളിലും മെഡല്‍ സ്വന്തമാക്കിയാല്‍ ട്രിപ്ള്‍ സന്തോഷമാകുമെന്ന് മദിയ പറഞ്ഞു. ‘അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും കാലുഷ്യത്തിന്‍െറ ചലനങ്ങളുണ്ടെങ്കിലും ഇന്ത്യ സഹോദര രാഷ്ട്രമാണ്. ഇവിടെയത്തെിയതു മുതല്‍ നാട്ടുകാരുടെ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നുണ്ട്’ -പാക് ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്നാണ് വനിതാ വോളി താരങ്ങളുടെ ആഗ്രഹം. ഐ.പി.എല്ലിലെങ്കിലും പാക് താരങ്ങളെ കളിപ്പിക്കണമെന്ന് പ്രഫഷനല്‍ ക്രിക്കറ്റര്‍ കൂടിയായ ബിസ്മ ഇദ്രീസ് പറഞ്ഞു. മരിയ നസീര്‍ ചീമ, അസ്റ ഫറ, റസിയ ഹനീഫ് തുടങ്ങിയ താരങ്ങളാണ് ടീമിലുള്ളത്. ലാഹോറില്‍ ആഴ്ചകള്‍ നീണ്ട പരിശീലനത്തതിനു ശേഷമാണ് ടീം വിമാനം കയറിയത്. 

ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന വോളി മത്സരത്തില്‍ ഗ്രൂപ് ‘എ’യില്‍ ഇന്ത്യക്കും മാലദ്വീപിനുമൊപ്പമാണ് പാകിസ്താന്‍െറ പടപ്പുറപ്പാട്. നാളെയാണ് ആതിഥേയരുമായുള്ള ഹൈവോള്‍ട്ടേജ് പോരാട്ടം. ഇതിന് മുന്നോടിയായി ഇന്ത്യ-മാലദ്വീപ് മത്സരം കാണാനാണ് മദിയയും കൂട്ടുകാരികളും ബര്‍ദോളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലത്തെിയത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഇവര്‍ക്കേറേ ഇഷ്ടവുമായി. മലയാളി താരം ടിജി രാജുവിനെ അതിലേറെ ഇഷ്ടമായി. 

ഗെയിംസിനപ്പുറം ചില കറക്കങ്ങങ്ങളും ഇവരുടെ മനസ്സിലുണ്ട്. തിയറ്ററില്‍ പോയി ബോളിവുഡ് സിനിമയും കണ്ട് മടങ്ങാനാണ് പദ്ധതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.