ഗുവാഹതി: പുരുഷന്മാരുടെ വ്യക്തിഗത സ്ക്വാഷില്‍ ഇന്ത്യക്ക് കയ്പുനീര്‍. മുന്‍നിര താരം സൗരവ് ഘോഷാല്‍ സെമിഫൈനലില്‍ പാകിസ്താന്‍െറ ഫര്‍ഹാന്‍ സമാനോട് അപ്രതീക്ഷിതമായി തോറ്റു. ഹരീന്ദര്‍ പാല്‍ സിങ് പാകിസ്താന്‍െറ തന്നെ നസീര്‍ ഇക്ബാലിനോടും കീഴടങ്ങി. വനിതകളില്‍ ജോഷ്ന ചിന്നപ്പ ¥ൈഫനലിലത്തെി. പാകിസ്താന്‍െറ മരിയ വസീറാണ് തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ ജോഷ്നയുടെ എതിരാളി.
ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സൗരവിനെ ഫര്‍ഹാന്‍ സെമിയില്‍ മലര്‍ത്തിയടിച്ചത്. സ്കോര്‍: 11-4, 11-5, 10-12, 11-5. ലോക റാങ്കിങ്ങില്‍ 64ാമനാണ് ഫര്‍ഹാന്‍. സൗരവ് ഘോഷാല്‍ 18ാം സ്ഥാനത്തും. പാകിസ്താന്‍െറ നസീര്‍ ഇക്ബാലിനെതിരെ ആദ്യ സെമിയില്‍ ഹരീന്ദര്‍ പാല്‍ സിങ് നാലാം സെറ്റില്‍ പരിക്കുകാരണം പിന്മാറുകയായിരുന്നു. ആദ്യ രണ്ടു സെറ്റ് 11-4, 11-5 എന്ന സ്കോറിന് നസീര്‍ ഇക്ബാലും മൂന്നാം സെറ്റ് 12-10ന് ഹരീന്ദറും നേടി. നാലാം സെറ്റില്‍ 6-6ന് തുല്യത പാലിച്ചിരിക്കേയാണ് പേശീവലിവ് കാരണം ഇന്ത്യന്‍ താരം പിന്മാറിയത്.
11-7, 11-9, 11-7 എന്ന സ്കോറിനാണ് ജോഷ്ന ചിന്നപ്പ പാകിസ്താന്‍െറ സദിയ ഗുലിനെ സെമിയില്‍ തോല്‍പിച്ചത്. പാകിസ്താന്‍െറ മരിയ വസീറാണ് ഫൈനലിലെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.