????? ???????? ????????????? ???????? ????? ????????? ?????? ??????????? (??????) ?????? ????? ????????????? ????? ??????? (??????)

സ്ക്വാഷില്‍ ഇന്ത്യക്ക് ജോഷ്

ഗുവാഹതി: ചോരപൊടിഞ്ഞ പോരാട്ടത്തിനൊടുവില്‍ പാകിസ്താന്‍ താരത്തെ കീഴടക്കിയ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പക്ക് ദക്ഷിണേഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ വനിതാ സിംഗ്ള്‍സ് കിരീടം. ആദ്യ സെറ്റ് കൈവിട്ടശേഷം ഗംഭീരമായി തിരിച്ചുവന്ന ജോഷ്ന പാകിസ്താന്‍െറ മരിയ തൂര്‍പാക്കി വസീറിനെയാണ് കലാശക്കളിയില്‍ കീഴടക്കിയത്. സ്കോര്‍: 10-12, 11-7, 11-9, 11-7. പുരുഷ വിഭാഗത്തില്‍ പാകിസ്താന്‍െറ നാസിര്‍ ഇഖ്ബാല്‍ സ്വന്തം നാട്ടുകാരനായ ഫര്‍ഹാന്‍ സമാനെ തോല്‍പിച്ച് സ്വര്‍ണത്തിലേക്ക് റാക്കറ്റ് പായിച്ചു. സ്കോര്‍: 14-12, 14-7, 14-9.

ലോക റാങ്കിങ്ങില്‍ 15ാം സ്ഥാനത്തുള്ള ജോഷ്ന 48ാം റാങ്കുകാരിയായ മരിയക്കെതിരെ ആദ്യ സെറ്റിന്‍െറ തുടക്കത്തില്‍തന്നെ ലീഡ് നേടിയിരുന്നു. 4-1ന് ലീഡ് നേടിയശേഷം എതിരാളിയുടെ മികച്ച വിന്നറുകള്‍ക്കും ഡ്രോപ് ഷോട്ടുകള്‍ക്കും മുന്നില്‍ ഇന്ത്യന്‍ താരം വിറച്ചു.5-5 എന്ന നിലയില്‍ ഒപ്പമത്തെിയ മരിയ പിന്നീട് 10-9ന് മുന്നിലായി. തിരിച്ചുവന്ന ജോഷ്ന ഒരു പോയന്‍റ് നേടിയെങ്കിലും 12-10ന് ഒന്നാം സെറ്റ് പാക് താരത്തിന്‍െറ കൈയിലൊതുങ്ങി. രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തില്‍ മരിയ 4-1ന് മുന്നിലായിരുന്നു. പോരാട്ടം കനത്തതോടെ മന$പൂര്‍വം തടഞ്ഞുവെക്കുന്നതായി ഇരുകൂട്ടരും റഫറിയോട് പരാതിപ്പെടുന്നുണ്ടായിരുന്നു. 7-7 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം മുന്നേറവെ റിട്ടേണിനുള്ള ശ്രമത്തില്‍ മരിയയുടെ പുരികത്തിന് താഴെ പരിക്കേറ്റ് ചോരപൊടിഞ്ഞു. ജോഷ്നയുടെ കൈമുട്ടിനിടിച്ചാണ് പരിക്കേറ്റത്. തുടര്‍ന്ന് 15 മിനിറ്റ് കളി നിര്‍ത്തിവെച്ചു.

മത്സരം പുനരാരംഭിച്ചശേഷം ജോഷ്നയുടെ കുതിപ്പാണ് ആര്‍.ജി ബറുവ സ്പോര്‍ട്സ് കോംപ്ളക്സിലെ സ്ക്വാഷ് വേദി കണ്ടത്. കൂടുതല്‍ പോയന്‍റുകള്‍ വിട്ടുകൊടുക്കാതെ രണ്ടാം സെറ്റ് ഇന്ത്യയുടെ വഴിക്കായി. മൂന്നും നാലും സെറ്റുകളിലും കുതിപ്പ് തുടര്‍ന്നതോടെ മത്സരവും സ്വര്‍ണവും ജോഷ്നക്ക് സ്വന്തമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.