??.??? ???

ഗുവാഹത്തി: പട്ടാളവീര്യത്തോടെ നെടുമങ്ങാട്ടുകാരന്‍ പി.എസ്. മധു സ്വര്‍ണത്തിലേക്ക് നീന്തിത്തുടിച്ചപ്പോള്‍ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു സ്വര്‍ണമെഡല്‍ കൂടി. പുരുഷന്മാരുടെ നൂറുമീറ്റര്‍ ബാക്സ്ട്രോക്കിലാണ് ഈ സൈനികന്‍െറ നേട്ടം. 57.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മധു റെക്കോഡും തിരുത്തി. ബംഗ്ളാദേശിന്‍െറ എച്ച്.ബി. ഉനംബൂവയുടെ റെക്കോഡാണ് മാഞ്ഞത്.  ഷില്ളോങ്ങില്‍ ബാഡ്മിന്‍റണ്‍ ടീമിനത്തില്‍ മലയാളി താരങ്ങളടങ്ങിയ  ഇന്ത്യ ഇരട്ട സ്വര്‍ണമണിഞ്ഞു. പുരുഷന്മാരില്‍ എച്ച്.എസ്. പ്രണോയിയും വനിതകളില്‍ പി.സി. തുളസിയുമാണ് ടീമിലുണ്ടായിരുന്നത്.
തിങ്കളാഴ്ച മാത്രം 23 സ്വര്‍ണവുമായി സ്വര്‍ണവേട്ടയില്‍ ഇന്ത്യ അര്‍ധ സെഞ്ച്വറി തികച്ചു. 53 സ്വര്‍ണവും 20 വെള്ളിയും ആറ് വെങ്കലവുമായി 79 മെഡലോടെ ആതിഥേയര്‍ കുതിപ്പു തുടരുകയാണ്. 11 സ്വര്‍ണവും 27 വെളളിയും 23 വെങ്കലവുമടക്കം 61മെഡലുകളുമായി ശ്രീലങ്ക തന്നെയാണ് രണ്ടാമത്. തിങ്കളാഴ്ച ഗുസ്തിയില്‍ ആറും അമ്പെയ്ത്തില്‍ അഞ്ചും ഭാരോദ്വഹനത്തില്‍ നാലും  സ്വര്‍ണത്തോടെ അതത് ഇനത്തിലെ മുഴുവന്‍ ഒന്നാം സ്ഥാനവും ഇന്ത്യക്കാണ്. നീന്തലില്‍ മൂന്നും സൈക്ളിങ്ങിലും ബാഡ്മിന്‍റണിലും രണ്ടും  സ്ക്വാഷിലും വുഷുവിലും ഓരോ സ്വര്‍ണം വീതവും നേടി.  ഇന്ത്യയുടെ പുരുഷ, വനിതാ വോളിബാള്‍ ടീമുകള്‍ ഫൈനലിലത്തെി. ഇരു വിഭാഗത്തിലും ശ്രീലങ്കയാണ് ഫൈനലിലെ എതിരാളികള്‍. വനിതകള്‍ സെമിയില്‍ നേപ്പാളിനെ കീഴടക്കി. സ്കോര്‍: 25-10, 25-9, 25-15.  പുരുഷന്മാര്‍ മാലദ്വീപിനെ കീഴടക്കിയാണ് ഫൈനലിലത്തെിയത്് (25-17, 25-20, 25-19).  വനിതാ ഹോക്കിയില്‍ ഇന്ത്യ 12-1ന് ശ്രീലങ്കയെ തറപറ്റിച്ചു. ഷില്ളോങ്ങില്‍  നടക്കുന്ന അമ്പെയ്ത്തില്‍ ഇന്ത്യ കോംപൗണ്ട് ഇനത്തിലെ അഞ്ച് സ്വര്‍ണവും തൂത്തുവാരി. പുരുഷ ഹോക്കിയില്‍ ഇന്ത്യ പാക്കിസ്ഥാനോട് 1-2ന് തോറ്റു.

ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ത്യയുടെ ഷോട്പുട് താരം മന്‍പ്രീത് കൗര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നു
 

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മധു റിട്ട. തഹസില്‍ദാര്‍ പ്രതാപന്‍ നായരുടെയും സ്കൂള്‍ പ്രധാനാധ്യാപികയായ സുധാദേവിയുടെയും മകനാണ്. സര്‍വീസസിന്‍െറ നീന്തല്‍ താരമായിരുന്ന ചേട്ടന്‍ പി.എസ.് രവിയുടെ പ്രേരണയിലാണ് മധു സൈന്യത്തിലത്തെുന്നത്. ബംഗളൂരുവില്‍ മദ്രാസ് എന്‍ജിനീയറിങ് കമ്പനിയുടെ ബോയ്സ് സ്പോര്‍ട്സ് കമ്പനിയില്‍ എട്ടാം ക്ളാസില്‍ ചേര്‍ന്ന മധു പിന്നീട് നിരവധി വട്ടം ജേതാവായി. കഴിഞ്ഞ ദേശീയ ഗെയിംസില്‍ സര്‍വീസസിന് വേണ്ടി നാല് സ്വര്‍ണം നീന്തിയെടുത്തിരുന്നു. തന്‍െറ മികച്ച സമയം 57.39 സെക്കന്‍ഡില്‍ ഗുവാഹതിയില്‍ ഫിനിഷ് ചെയ്യാനായില്ല. റയോ ഒളിമ്പികിസിനുള്ള യോഗ്യതാ സമയമായ 56.26 സെക്കന്‍ഡ് സമയവും കുറിക്കാനായില്ല. 50 മീറ്റര്‍ ബാക്സ്ട്രോക്കില്‍ ചൊവ്വാഴ്ചയും 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ ബുധനാഴ്ചയും മധുവിന് മത്സരമുണ്ട്.

വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വി. മാളവികക്കും സ്വര്‍ണമുണ്ട് (സമയം: ഒമ്പത് മിനിറ്റ് 19.48 സെക്കന്‍ഡ്). നീന്തലില്‍ തിങ്കളാഴ്ച ഏഴിനങ്ങളില്‍ ഇന്ത്യയും ലങ്കയും മൂന്ന് വീതം സ്വര്‍ണം നേടി. പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്സ്ട്രോക്കില്‍ സന്ദീപ് സെജ്വാള്‍ സ്വന്തം റെക്കോഡ് തിരുത്തി റെക്കോഡ് ട്രിപ്ള്‍ സ്വര്‍ണം തികച്ചു. 29.17 സെക്കന്‍ഡ് സമയം 28.79 സെക്കന്‍ഡായാണ് മാറ്റിയത്. പുരുഷ- വനിതാ കോംപൗണ്ട് ഇനത്തിലും മിക്സഡ് കോംപൗണ്ട് ഇനത്തിലും വ്യക്തിഗത കോംപൗണ്ട് ഇനങ്ങളിലുമാണ് ഇന്ത്യ അഞ്ചില്‍ അഞ്ച് സ്വര്‍ണവും വാരിയത്. ബാഡ്മിന്‍റണില്‍ ഇന്ത്യ ഇരുവിഭാഗത്തിലും ശ്രീലങ്കയെയാണ് ഫൈനലില്‍ തോല്‍പിച്ചത്. പുരുഷ ടീം ഇനത്തില്‍ കെ. ശ്രീകാന്ത്, അജയ് ജയറാം, മനു അത്രി, അക്ഷയ് ദേവാല്‍ക്കര്‍, സായി ്രപണീത്, എച്ച്.എസ്. പ്രണോയ്, സുമീത് റെഡ്ഡി, പ്രണവ് ജെറി എന്നിവര്‍ കളിച്ചു. വനിതകളില്‍  പി.വി. സിന്ധു, പി.സി. തുളസി, അശ്വനി പൊന്നപ്പ, ജ്വാല ഗുട്ട, രുത്വിക ശിവാനി, കെ. മനീഷ, സിക്കി  റെഡ്ഡി എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT