???? ???????

സാജൻ പ്രകാശിനും മധുവിനും ഇരട്ട സ്വർണം

ഗുവാഹതി: നീന്തല്‍ക്കുളത്തില്‍ വീണ്ടും മലയാളിതാരങ്ങളുടെ ആറാട്ട്. സാജന്‍ പ്രകാശ് റിലേയിലടക്കം  രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയപ്പോള്‍ പി.എസ്. മധുവിനും ഒരു സ്വര്‍ണം കൂടിയായി. രണ്ടു താരങ്ങളുടെയും റെക്കോഡ് സ്വര്‍ണംകൂടിയാണ് ഡോ. സക്കീര്‍ ഹുസൈന്‍ അക്വാറ്റിക് കോംപ്ളക്സിലെ കുളത്തില്‍ വിരിഞ്ഞത്.  ആദ്യദിനം 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണമണിഞ്ഞ സാജന്‍ ചൊവ്വാഴ്ച 200 മീറ്റര്‍ ബട്ടര്‍ഫൈ്ള സ്ട്രോക്കിലാണ് സ്വര്‍ണത്തിലേക്ക് നീന്തിയത്. 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും സാജനുള്‍പ്പെട്ട  ടീമിന് പൊന്നിലത്തൊനായി. 400 മീറ്റര്‍ ഫ്രീസ്റ്റെലിലാണ് വെള്ളി നേടിയത്. പുരുഷന്മാരുടെ  50 മീറ്റര്‍ ബാക്സ്ട്രോക്കിലാണ് പി.എസ്. മധുവിന്‍െറ സ്വര്‍ണം. കഴിഞ്ഞ ദിവസം 100 മീറ്റര്‍ ബാക്സ്ട്രോക്കിലും ഈ നെടുമങ്ങാട്ടുകാരന്‍ ഒന്നാമനായിരുന്നു.
400 മീറ്റര്‍ ഫ്രീസ്റ്റൈലായിരുന്നു ചൊവ്വാഴ്ച ആദ്യം നടന്നത്. സഹതാരം സൗരവ് സാങ്വേക്കറിന്  പിന്നില്‍ രണ്ടാമനായാണ് സാജന്‍ ഫിനിഷ് ചെയ്തത്. സാങ്വേക്കര്‍ മൂന്ന് മിനിറ്റ് 58.84 സെക്കന്‍ഡിലാണ് കുതിച്ചത്. നാല് മിനിറ്റ് 03.79 സെക്കന്‍ഡാണ് സാജന്‍െറ സമയം. ബംഗ്ളാദേശിന്‍െറ പി.എ. ഗഗന്‍െറ റെക്കോഡ് സമയം ഇരുവരും മറികടന്നു.

200 മീറ്റര്‍ ബട്ടര്‍ഫൈ്ള സ്ട്രോക്കില്‍ ഏറക്കുറെ സ്വര്‍ണമുറപ്പിച്ചാണ് സാജന്‍ സ്റ്റാര്‍ട്ടിങ് പോയന്‍റിലത്തെിയത്. ഫൈനലില്‍ അണിനിരക്കാന്‍ മറ്റ് ഇന്ത്യന്‍ താരങ്ങളുണ്ടായിരുന്നില്ല. രണ്ടു മിനിറ്റ് 03.02 സെക്കന്‍ഡിലെ സ്വര്‍ണനേട്ടത്തില്‍ തകര്‍ന്നത് അര്‍ജുന്‍ മുരളീധരന്‍ കൊളംബോ ഗെയിംസില്‍ സ്ഥാപിച്ച രണ്ടു മിനിറ്റ് 05.06 സെക്കന്‍ഡ്. പിന്നീടായിരുന്നു മധുവിന്‍െറ വരവ്.  50 മീറ്റര്‍ ബാക്സ്ട്രോക്കില്‍ 26.86 സെക്കന്‍ഡാണ് മധുവിന്‍െറ സമയം. ഇന്ത്യയുടെതന്നെ എം. അരവിന്ദ് വെള്ളിയിലൊതുങ്ങി. എം.ബി. ബാലകൃഷ്ണന്‍ കഴിഞ്ഞ തവണ ധാക്കയില്‍ കുറിച്ച 27.63 സെക്കന്‍ഡാണ് ഇല്ലാതായത്. വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫൈ്ളസ്ട്രോക്കില്‍ ഇന്ത്യയുടെ ദാമിനി ഗൗഡക്കാണ് സ്വര്‍ണം. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ വി. മാളവികക്കും വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലങ്കയുടെ കിമികോ റഹീമിനുമാണ് സ്വര്‍ണം. സൗരവ് സാങ്വേക്കര്‍, നീല്‍ കോണ്‍ട്രാക്ടര്‍, രാജ് ഭാന്‍വാഡിയ എന്നിവരാണ് 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ അണിനിരന്നത്. ഏഴു മിനിറ്റ് 43. 42 സെക്കന്‍ഡ് സമയം പുതിയ ഗെയിംസ് റെക്കോഡുമായി. വനിതകളുടെ റിലേയിലും വമ്പത്തികള്‍ ഇന്ത്യക്കാരികള്‍  തന്നെ. നീന്തല്‍ മത്സരങ്ങള്‍ ബുധനാഴ്ച അവസാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.