???????????? ???????? ????? ????????? ????? ???

വോളിയില്‍ ഇന്ത്യക്ക് 22 കാരറ്റ്

ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസ് വോളിബാളില്‍ ഇന്ത്യക്ക് ഇരട്ട കിരീടം. പുരുഷന്മാരും വനിതകളും ശ്രീലങ്കയെയാണ് നേരിട്ടുള്ള സെറ്റില്‍ കലാശപ്പോരില്‍ തകര്‍ത്തത്. പുരുഷന്മാര്‍ 25-19, 25-22, 28-26 എന്ന സ്കോറിനും വനിതകള്‍ 25-14, 25-21, 25-14 എന്ന സ്കോറിനുമാണ് ജേതാക്കളായത്. പുരുഷന്മാരില്‍ പാകിസ്താനും വനിതകളില്‍ മാലദ്വീപും വെങ്കലം നേടി. നവീന്‍ചന്ദ്ര വോളിബാള്‍ സ്റ്റേഡിയത്തില്‍ വനിതകളില്‍ ലങ്കക്കെതിരെ രണ്ടാം സെറ്റിലൊഴികെ അധികം വിയര്‍ക്കേണ്ടിവന്നില്ല.
 
ക്യാപ്റ്റന്‍ എം.എസ്. പൂര്‍ണിമക്ക് പുറമേ ടിജി രാജു, ടെറിന്‍ ആന്‍റണി, എസ്. രേഖ എന്നീ താരങ്ങളാണ് മലയാളി സാന്നിധ്യമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ഒപ്പം നിര്‍മലും അനുശ്രീയും. ലിബറോയുടെ റോളില്‍ പ്രിയങ്ക ഖേദ്കറും തിളങ്ങി. ടെറിന്‍െറ  ലിഫ്റ്റില്‍ നിര്‍മലിന്‍െറയും ടിജിയുടെയും രേഖയുടെയും സ്മാഷുകള്‍ക്ക് സിംഹളനിരയില്‍ മറുപടിയുണ്ടായില്ല.  രണ്ടാം സെറ്റില്‍ ക്യാപ്റ്റന്‍ പ്രസാദിനിയും തുഷാരിയുമടക്കമുള്ള താരങ്ങള്‍ ഉണര്‍ന്നുകളിച്ചത് ലങ്കക്ക് 21 പോയന്‍റിന്‍െറ ആശ്വാസം നല്‍കി. മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ ലീഡ് നേടിയ ഇന്ത്യ അതിവേഗം സ്വര്‍ണത്തിലേക്ക് കുതിച്ചു. കോഴിക്കോട്ടുകാരി രേഖയുടെ അത്യുഗ്രന്‍ സ്മാഷിലാണ് ഇന്ത്യ സാഗ് വോളിയില്‍ വീണ്ടും രാജകുമാരികളായത്. എം. ശ്രുതി, കെ.എസ്. ജിനി, കെ.എസ്. സ്മിഷ എന്നീ മലയാളി താരങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു.

പുരുഷന്മാരില്‍ കരുത്തരായ ഇന്ത്യക്കെതിരെ ആദ്യ സെറ്റില്‍ കാര്യമായി മുന്നേറാന്‍ ലങ്കക്കായില്ല. റെയില്‍വേ താരം പ്രഭാകരന്‍െറ സ്മാഷോടെ പോയന്‍റ് വാരാന്‍ തുടങ്ങിയ ഇന്ത്യക്കുവേണ്ടി ജി.ആര്‍. വൈഷ്ണവും ലവ്മീത് കട്ടാരിയയും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മിന്നി. ക്യാപ്റ്റന്‍ ഗുരീന്ദര്‍ സിങ്ങിന്‍െറ സര്‍വുകള്‍ വഴിയും പോയന്‍റുകള്‍ പിറന്നു. മറുഭാഗത്ത് മധുസംഗയും ഫെര്‍ണാണ്ടോ ചതുരംഗയും കിണഞ്ഞുശ്രമിച്ചിട്ടും ഫലമുണ്ടായില്ല. രണ്ടാം സെറ്റില്‍ 7-4ന് ഒരു ഘട്ടത്തില്‍ ലങ്ക  മുന്നിലത്തെിയിരുന്നു. എന്നാല്‍, 22 പോയന്‍റ് വിട്ടുകൊടുത്ത് ഇന്ത്യ മൂന്നാം സെറ്റിനായി തയാറായി. എന്നാല്‍, മൂന്നാം സെറ്റില്‍ ആതിഥേയര്‍ വിറച്ചു. അവസാനഘട്ടം 19-16നും 24-22നും മുന്നിലായ ലങ്കയില്‍നിന്ന് പരിചയസമ്പത്തിന്‍െറ മികവില്‍ ഇന്ത്യ സെറ്റ് പിടിച്ചെടുത്തു. ഒപ്പം ഇരട്ടസ്വര്‍ണമെന്ന നേട്ടവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.