ഗുവാഹതി: സ്ക്വാഷ് ടീമിനത്തില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. റൗണ്ട് റോബിന്‍ റൗണ്ടിലെ അവസാന മത്സരത്തില്‍ പാകിസ്താന്‍ ടീമുകളെയാണ് കീഴടക്കിയത്. വനിതകളില്‍ ജോഷ്ന ചിന്നപ്പ പാകിസ്താന്‍െറ മരിയ വസീറിനെയും സുനൈന എതിരാളിയായ സാമര്‍ അഞ്ജുമിനെയുമാണ് മറികടന്നത് (2-0). ജോഷ്നയുടെ വിജയം ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു.
സ്കോര്‍: 11-8, 4-11, 11-5, 11-9. മലയാളി താരം സുനൈന കുരുവിള 10-12, 11-7, 11-7, 8-11, 11-6 എന്ന സ്കോറിനാണ് ജയിച്ചത്. ദീപിക പള്ളിക്കലും ടീമിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങിയില്ല. ചെന്നൈ ഗുഡ്ഷെപ്പേഡ് സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയായ സുനൈന എറണാകുളം സ്വദേശിനിയാണ്. കൗമാര താരത്തിന്‍െറ ആദ്യ അന്താരാഷ്ട്ര മെഡല്‍ നേട്ടമാണിത്.
ഇന്ത്യന്‍ താരം ദീപിക പള്ളിക്കലിന്‍െറ ബന്ധുവായ സുനൈന, മാതാപിതാക്കളോടൊപ്പം ചെന്നൈയിലാണ് താമസം. പുരുഷന്മാരില്‍ സൗരവ് ഘോഷാല്‍, നാസിര്‍ ഇക്ബാലിനെയും (11-7, 11-8, 11-7) ഖുഷ് കുമാര്‍, ഫര്‍ഹാന്‍ സമാനെയും (11-3, 11-8, 12-10) തോല്‍പിച്ചു. രവി ദീക്ഷിത് പാകിസ്താന്‍െറ ഡാനിഷ് അല്‍താസ് ഖാനോട് തോറ്റു. സ്കോര്‍: 3-11, 8-11, 11-6, 6-11.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.