????????????? ??????? ????????????????

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും

പരാതികളും പരിഭവങ്ങളും നിറയുന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്ലത് പറയാനുള്ളത് വളന്‍റിയര്‍മാരെക്കുറിച്ച്. 3000ത്തോളം വിദ്യാര്‍ഥികളാണ് ഗുവാഹതിയിലും ഷില്ളോങ്ങിലും സേവനനിരതരായത്. വഴി കാണിച്ചുകൊടുക്കാനും മാധ്യമപ്രവര്‍ത്തകരെയും താരങ്ങളെയും സഹായിക്കാനും പാതിരാത്രി വരെ ഓടിനടക്കുകയാണ് ഈ മിടുക്കന്മാരും മിടുക്കികളും. ക്ഷീണം വകവെക്കാതെ പിറ്റേന്ന് രാവിലെ എത്തി വീണ്ടും ജോലിത്തിരക്കിലേക്ക് ഓടുകയാണിവര്‍. കാര്യമായ പരിശീലനമൊന്നും കിട്ടിയില്ളെങ്കിലും വടക്കു കിഴക്കന്‍ ആതിഥ്യമര്യാദ രക്തത്തിലലിഞ്ഞ ഇവര്‍ ഏവരുടെയും മനംകവരുകയാണ്. വളന്‍റിയര്‍മാരെ തെരഞ്ഞെടുക്കാന്‍ ഒക്ടോബറിലാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായും നേരിട്ടും 4000ത്തിലേറെ അപേക്ഷ കിട്ടിയിരുന്നതായി ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ഡോ. ബേനു ഗുപ്ത പറഞ്ഞു.

18 വയസ്സ് പൂര്‍ത്തിയായവരെയാണ് തെരഞ്ഞെടുത്തത്. അസമില്‍ പഠിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും വളന്‍റിയര്‍ നിരയിലുണ്ട്. വടക്കു കിഴക്കന്‍ ഇന്ത്യയെ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ് വളന്‍റിയര്‍മാരുടെ മുദ്രാവാക്യം. സോനാപ്പുരില്‍ സായിയുടെ കീഴിലുള്ള ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജുക്കേഷനിലെ (എല്‍.എന്‍.ഐ.പി.ഇ) 300 വിദ്യാര്‍ഥികളും കര്‍മനിരതരാണ്. മികച്ച താരങ്ങളെ കാണാനും പരിചയപ്പെടാനുമുള്ള അവസരമാണിതെന്ന് ജമ്മുവിലെ ഉദംപുരില്‍നിന്നുള്ള ശിവാനി ശര്‍മ പറയുന്നു. എല്‍.എന്‍.ഐ.പി.ഇയിലെ ഒന്നാം വര്‍ഷ ബി.പി.എഡ് വിദ്യാര്‍ഥിനിയാണ് ശിവാനി. ‘അഭിമാനനിമിഷമാണിത്.

ജീവിതത്തിലെ ആദ്യത്തെ അനുഭവം’ -വെയ്റ്റ്ലിഫ്റ്റിങ് താരം കൂടിയായ ശിവാനി അഭിപ്രായപ്പെടുന്നു. ഭാവിയിലെ മാധ്യമപ്രവര്‍ത്തകരായ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളും മിക്കവേദികളിലും സജീവമാണ്. ഗെയിംസ് സംഘാടകരുടെ ചില നിരുത്തരവാദപരമായ പെരുമാറ്റങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടിവരുന്നവരും വളന്‍റിയര്‍മാര്‍ തന്നെ. നല്ലതുമാത്രമേ പറയാവൂ എന്ന് നിര്‍ദേശവുമുണ്ട്. കാര്യമായ പരിശീലനം കിട്ടിയിരുന്നോ എന്നു ചോദിച്ചാല്‍ പ്രതികരിക്കാനില്ളെന്നാവും മറുപടി. ഗെയിംസിന്‍െറ തലേദിവസം മാധ്യമപ്രവര്‍ത്തകരെയടക്കം വട്ടംകറക്കിയ സംഘാടകര്‍ സന്നദ്ധസേവകരെ രംഗത്തിറക്കിയത് ഉദ്ഘാടനദിനത്തില്‍ ഉച്ചക്കു ശേഷമാണ്. യൂനിഫോം എത്താത്തതായിരുന്നു കാരണം. രണ്ടാഴ്ചത്തേക്ക് ഒരു സെറ്റ് യൂനിഫോം മാത്രമാണുള്ളത്. രാത്രി വൈകിയത്തെി അലക്കി, ഉണക്കി തിരിച്ചുവരണം. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്‍െറ ആദ്യ ദിനങ്ങളില്‍ വളന്‍റിയര്‍മാര്‍ നേരിട്ട അതേ ദുരവസ്ഥ.
എന്നാല്‍, ഗെയിംസിനത്തെുന്നവര്‍ക്ക് ഒരു പരാതിക്കും ഇടവരുത്തരുതെന്ന നിര്‍ബന്ധമാണ് എല്ലാവര്‍ക്കും. മികച്ച സേവനമേകിയാല്‍ ഗുവാഹതിയെ ഗെയിംസിന് വന്നവരാരും മറക്കില്ളെന്നാണ് വളന്‍റിയര്‍മാര്‍ പറയുന്നത്. ദിവസവും 500 രൂപ പോക്കറ്റ് മണിയായി നല്‍കുന്നുണ്ട്. മറ്റൊരു വേദിയായ ഷില്ളോങ്ങില്‍ 750 വളന്‍റിയര്‍ സംഘമാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.