ഗുവാഹതി: യുദ്ധങ്ങള്‍ ഏറെ കണ്ട ലെഫ്റ്റനന്‍റ് ജനറല്‍ മുഹമ്മദ് സഹീര്‍ അഗ്ബാര്‍ ഇന്ന് മറ്റൊരു പോര്‍മുഖത്താണ്. അഫ്ഗാനിസ്താനില്‍ റഷ്യക്കെതിരെയും പിന്നീട് താലിബാനെതിരെയും യുദ്ധം നയിച്ച രാഷ്ട്രീയ നേതാവ് കൂടിയായിരുന്ന അഹ്മദ് ഷാ മസൂദിന്‍െറ വലംകൈയായിരുന്നു അഗ്ബാര്‍. 1979 മുതല്‍ 89 വരെ റഷ്യക്കെതിരെയും പിന്നീട് 2001ല്‍ മരിക്കുന്നതുവരെ താലിബാനെതിരെയും മസൂദ് പൊരുതി. അഫ്ഗാനിസ്താന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ മുന്‍ മേധാവി. മുന്‍ ഹാന്‍ഡ്ബാള്‍ താരം കൂടിയായ അഗ്ബാര്‍ 182 അംഗ അഫ്ഗാന്‍ സംഘത്തിന്‍െറ തലവനായാണ് ഗുവാഹതിയിലത്തെിയത്. അഫ്ഗാനിസ്താന്‍ നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം.
യഥാര്‍ഥ പോരിടങ്ങളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ അഗ്ബാറിന് ഇത് പുതിയ അനുഭവമാണ്. ഗുവാഹതിയെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. യുദ്ധകാലത്തും ഹാന്‍ഡ്ബാളിനെ ഈ സെന്‍റര്‍ ഫോര്‍വേഡ് കൈവിട്ടിരുന്നില്ല. തന്‍െറ തലവനായ മസൂദിന് ഫുട്ബാളും ചെസും വളരെയിഷ്ടമായിരുന്നു. ഒരിക്കല്‍ യുദ്ധോപകരണങ്ങള്‍ കൊണ്ടുവരാനുള്ള വിമാനത്തില്‍ ഹാന്‍ഡ്ബാളിനുള്ള ഗോള്‍പോസ്റ്റും പന്തും മറ്റുപകരണങ്ങളും കൊണ്ടുവന്നത് മസൂദിന് ഇഷ്ടപ്പെട്ടില്ല. ചെറുതായി വഴക്കുപറയുകയും ചെയ്തു.
ഇപ്പോള്‍ കായികരംഗത്തെ പുരോഗതി തടയുന്ന ശക്തികള്‍ക്കെതിരെ ‘യുദ്ധ’ത്തിന്‍െറ മൂഡിലാണ് അദ്ദേഹം. തീവ്രവാദികള്‍ സ്റ്റേഡിയങ്ങള്‍ ലക്ഷ്യമിടുന്നത് പതിവായതിനാല്‍ രാജ്യത്തെ കായികരംഗം മുരടിച്ചു വരുകയാണ്. അതിനാല്‍ താരങ്ങളും ഭീതിയിലാണ്. യുദ്ധത്തിന്‍െറ നിഴലിലാണ് അഫ്ഗാനിലെ കായികരംഗം. ഒളിമ്പിക് അസോസിയേഷന് ഫണ്ടില്ലാത്തതിനാല്‍ ഗുവാഹതിയിലേക്കുള്ള വരവുതന്നെ സംശയത്തിലായിരുന്നു. ഒടുവില്‍ ഇന്ത്യയുടെ സാമ്പത്തിക സഹായമാണ് രക്ഷയായത്. അഫ്ഗാനിലെ താരങ്ങള്‍ക്ക് സൗകര്യങ്ങള്‍ കിട്ടാത്തതിനാലാണ് കഴിവ് തെളിയിക്കാനാവാത്തത്. എങ്കിലും തൈക്വാന്‍ഡോയില്‍ റോഹുല്ല നിക്പായ് രണ്ടുവട്ടം ഒളിമ്പിക് മെഡല്‍ നേടിയത് കഴിവുള്ള താരങ്ങളുണ്ടെന്നതിന് തെളിവാണ്. രണ്ടുവട്ടം ഒളിമ്പിക്സില്‍ മത്സരിച്ച റുബീന ജലാലിയും അഫ്ഗാന്‍ സംഘത്തിനൊപ്പമുണ്ട്. നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണിവര്‍. 30 വനിതകളാണ് അഫ്ഗാന്‍ ടീമിലുള്ളത്. വര്‍ഷങ്ങളായുള്ള യുദ്ധം അഫ്ഗാന്‍ സ്ത്രീകളെ ചങ്കുറപ്പുള്ളവരാക്കിയെന്ന് റുബീന പറഞ്ഞു.
മസൂദ് ജീവിച്ചിരുന്നെങ്കില്‍ രാജ്യത്തെ കായികമേഖല ഏറെ മെച്ചപ്പെടുമായിരുന്നുവെന്നാണ് അഗ്ബാറിന്‍െറ അഭിപ്രായം. മസൂദ് കൊല്ലപ്പെടുമ്പോള്‍ അഗ്ബാര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. 2001 സെപ്റ്റംബര്‍ ഒമ്പതിനാണ് മസൂദ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയാണ് ചാവേറുകള്‍ അദ്ദേഹത്തെ കൊന്നത്. മസൂദിനോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ ഒമ്പത് രാജ്യത്ത് അവധിദിനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.