?????? ?????????? ??????? ??????? ?????? ?????????????? ?????? ??????????????

വീണ്ടും സ്വപ്നം നെയ്യുമ്പോള്‍

മക്കളെ ലോകമറിയുന്ന കായികതാരങ്ങളാക്കാന്‍ അത്യധ്വാനവുമായി ജീവിതം നെയ്യുകയായിരുന്നു ചക്രധാറും അകോജിയും. ഒഡിഷയിലെ വിദൂരഗ്രാമത്തില്‍നിന്ന് പുത്രിവാത്സല്യത്തിന്‍െറ ഇഴയടുപ്പവുമായി ഈ ദമ്പതികള്‍ ഗുവാഹതിയിലുമത്തെി. പുരുഷനെന്ന് മുദ്രകുത്തി കായികലോകം മാറ്റി നിര്‍ത്തിയ ഇന്ത്യന്‍ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിന്‍െറ മാതാപിതാക്കളാണവര്‍. വേദനയുടെയും ഒറ്റപ്പെടലിന്‍െറയും കറുത്തനാളുകളില്‍ മകള്‍ക്ക് സാന്ത്വനമേകിയ വൃദ്ധദമ്പതികള്‍. ഒടുവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലോക കായിക തര്‍ക്കപരിഹാര കോടതിയില്‍നിന്ന് താല്‍ക്കാലികമായി നീതി കിട്ടിയ മകളുടെ അന്താരാഷ്ട്രതലത്തിലുള്ള പോരാട്ടം കാണാനാണ് ചക്രധാര്‍ ചന്ദും അകോജി ചന്ദും സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലത്തെിയത്.

ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഗോപാല്‍പൂരില്‍ നിന്നാണ് ചക്രധാറും അകോജിയും വണ്ടികയറിയത്തെിയത്. കൂടെ ദ്യുതിയുടെ ചേച്ചിയും മുന്‍ ഇന്ത്യന്‍ അത്ലറ്റുമായ സരസ്വതി ചന്ദുമുണ്ട്. സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിന് സമീപം ഈ കുടുംബത്തെ കണ്ടപ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് ദ്യുതിയുടെ വിലക്കിന്‍െറ നാളുകളെക്കുറിച്ചായിരുന്നു. പെറ്റുവളര്‍ത്തിയ മകള്‍ ഒരുനാള്‍ സ്ത്രീയല്ളെന്ന് ലോകം വിധിക്കുമ്പോള്‍ ഒരമ്മക്കുണ്ടാകുന്ന വേദന മറ്റാര്‍ക്കും മനസ്സിലാവില്ളെന്ന് അകോജിയെന്ന വൃദ്ധ പറയുന്നു. ഉറ്റവര്‍പോലും തള്ളിപ്പറഞ്ഞ അവസ്ഥ. കായികമേധാവികള്‍ ആദ്യം സഹായിക്കാന്‍ മടിച്ചെങ്കിലും പിന്നീട് ലോകകായിക തര്‍ക്കപരിഹാരകോടതിയില്‍ പോകാന്‍ ഏറെ സഹായമേകിയെന്നും ഇവര്‍ പറഞ്ഞു. ദ്യുതിക്ക് രണ്ട് വര്‍ഷത്തേക്ക് മത്സരിക്കാനുള്ള അനുമതി കിട്ടിയപ്പോഴും അപവാദങ്ങള്‍ക്ക് കുറവില്ലായിരുന്നു.
ഗെയിംസില്‍ വനിതകളുടെ നൂറുമീറ്ററില്‍ വെങ്കലം നേടിയ ദ്യുതി വ്യാഴാഴ്ച രാത്രി നടന്ന 200 മീറ്ററില്‍ വെള്ളി നേടുന്നത് ഗാലറിയിലിരുന്ന് മാതാപിതാക്കളും ചേച്ചിയും കണ്ണും മനസ്സും നിറച്ച് കണ്ടു.

ചേച്ചി സരസ്വതി ചന്ദിനെ കണ്ടാണ് ദ്യുതിയും ട്രാക്കിലേക്കത്തെിയത്. കരിയറില്‍ ഫോമിന്‍െറ പരകോടിയില്‍ നില്‍ക്കുമ്പോഴായിരുന്നു വിവാദം ദ്യുതിയെ തളര്‍ത്തിയത്. ലോക പൊലീസ് മീറ്റിലും പലവട്ടം സ്വര്‍ണമണിഞ്ഞിട്ടുണ്ട്. രണ്ടു വട്ടം ഇന്ത്യയിലെ മികച്ച പൊലീസ് അത്ലറ്റ് എന്ന ബഹുമതിയും നേടി. നൂറുമീറ്ററില്‍ ഉദ്ദേശിച്ച ഫലം നേടാന്‍ ദ്യുതിക്കായില്ളെന്ന് ചേച്ചി പറയുന്നു. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിലെ പ്രകടനമാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും മാനസികമായ തിരിച്ചടികള്‍ക്കിടയിലും ഇത്രയൊക്കെ നേടിയത് തന്നെ വലിയ കാര്യമാണെന്നാണ് സരസ്വതിയുടെ പക്ഷം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.