??????????? ???????? ????? ????????? ????????? ???? ??????? ?????????? ???? ????????

അത്ലറ്റിക്സില്‍ ഇന്ത്യന്‍ വിളയാട്ടം; കവിത റൗത്ത് റിയോയിലേക്ക്

ഗുവാഹതി: ട്രാക്കിലും ഫീല്‍ഡിലും പോരാട്ടങ്ങള്‍ ഫിനിഷിങ് പോയന്‍റിലത്തെിയപ്പോള്‍ ആതിഥേയര്‍ ബഹുദൂരം മുന്നില്‍. 37 ഇനങ്ങളില്‍ 28 സ്വര്‍ണവുമായാണ് ഇന്ത്യ ആധിപത്യം നിലനിര്‍ത്തിയത്. 22 വെള്ളിയും എട്ടു വെങ്കലവും മെഡല്‍ പട്ടികയിലുണ്ട്. രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കക്ക് ഒമ്പതു സ്വര്‍ണവും 11 വെള്ളിയും 17 വെങ്കലവും നേടാനായി. പാകിസ്താന് മൂന്നു വെള്ളിയും എട്ടു വെങ്കലവും മാലദ്വീപിന് രണ്ടു വെള്ളിയും നേപ്പാളിന് ഒരു വെങ്കലവുമുണ്ട്. ഇന്ത്യയുടെ പുരുഷന്മാര്‍ 14 സ്വര്‍ണവും 11 വെള്ളിയും അഞ്ചു വെങ്കലവും നേടിയപ്പോള്‍ വനിതകള്‍ക്ക് 14 സ്വര്‍ണവും 11 വെള്ളിയും മൂന്നു വെങ്കലവുമാണ് സമ്പാദ്യം. 2010ലെ ധാക്ക ഗെയിംസില്‍ 23 ഇനങ്ങളില്‍ 10 സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവുമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്.  മീറ്റില്‍ പിറന്ന 12 റെക്കോഡുകളില്‍ പത്തും ഇന്ത്യയുടെ വകയാണ്. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ടി. ഗോപി, ട്രിപ്ള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി, 5000 മീറ്ററില്‍ മാന്‍ സിങ്, ലോങ്ജംപില്‍ അങ്കിത് ശര്‍മ, ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര, വനിതകളുടെ 5000 മീറ്ററിലും 10,000 മീറ്ററിലും എല്‍. സൂര്യ, ലോങ്ജംപില്‍ മയൂഖ ജോണി, ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ സീനിയര്‍, ജാവലിന്‍ ത്രോയില്‍ സുമന്‍ ദേവി എന്നിവരാണ് ഗെയിംസ് റെക്കോഡ് തിരുത്തിയ ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്മാരുടെ 100 മീറ്ററില്‍ ശ്രീലങ്കയുടെ ഹിമാഷ ഇഷാനും പോള്‍വാള്‍ട്ടില്‍ ശന്തരുവനും റെക്കോഡ് ബുക്കില്‍ ഇടംനേടി.

അത്ലറ്റിക്സിന്‍െറ അവസാന ദിനം നടന്ന മാരത്തണില്‍ ഇരുവിഭാഗത്തിലും സ്വര്‍ണം ഇന്ത്യക്കാണ്. പുരുഷന്മാരില്‍ നിതേന്ദര്‍ സിങ് റാവത്തും വനിതകളില്‍ കവിത റൗത്തും സ്വര്‍ണം നേടി. രണ്ടു മണിക്കൂര്‍ 15.18 മിനിറ്റിലായിരുന്നു നിതേന്ദറിന്‍െറ ഫിനിഷ്. മൂന്നാം സ്ഥാനം നേടിയ ഖേതാറാം രണ്ടു മണിക്കൂര്‍ 21.14 മിനിറ്റ് സമയമെടുത്തു. വനിതകളില്‍ കവിത റൗത്ത് രണ്ടു മണിക്കൂര്‍ 38.38 മിനിറ്റിലാണ് സ്വര്‍ണം നേടിയത്. കവിതക്ക് റിയോ ഒളിമ്പിക്സ് യോഗ്യതയും സ്വന്തമായി.
എല്‍. സൂര്യയുടെ ഇരട്ടറെക്കോഡും പി.യു. ചിത്രയുടെ 1500 മീറ്ററിലെ സ്വര്‍ണക്കുതിപ്പും ഗെയിംസില്‍ ഏറെ ശ്രദ്ധേമായി. കാലിന് മുറിവുണ്ടായിട്ടും വീരോചിതം കുതിച്ചാണ് ചിത്ര ഫോട്ടോഫിനിഷിലൂടെ ലങ്കന്‍ താരത്തെ പിന്നിലാക്കിയത്. സീനിയര്‍ തലത്തില്‍ സ്പൈക്കണിഞ്ഞ ആദ്യ രാജ്യാന്തര മത്സരത്തില്‍ തന്നെയാണ് ഈ കോളജ് വിദ്യാര്‍ഥിനിയുടെ അദ്ഭുത പ്രകടനം. നേരത്തേതന്നെ മാരത്തണില്‍ റിയോ യോഗ്യത നേടിയ വയനാട്ടുകാരന്‍ ടി. ഗോപിയും തിരിച്ചുവരവ് ഗംഭീരമാക്കിയ രഞ്ജിത് മഹേശ്വരിയും മയൂഖ ജോണിയും മലയാളത്തിന്‍െറ മഹിമ ഗുവാഹതിയിലും കാത്തുസൂക്ഷിച്ചു. ടീമിന്‍െറ നേട്ടത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നാണ് ഇന്ത്യന്‍ ടീം ചീഫ് കോച്ചും മലയാളിയുമായ പി. രാധാകൃഷ്ണന്‍ നായരുടെ അഭിപ്രായം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.