??????? ??????, ??.????. ??????, ?????????????? ????? ?????????????????? ??????? ???????? ?????? (???? ?????? ????????)

ഒറ്റലാപ്പിന്‍െറ ഗുരു

ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളി പരിശീലകന്‍െറ മികവില്‍ അത്ലറ്റിക്സില്‍ ഇന്ത്യക്ക് മെഡല്‍വേട്ട. 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലും സ്വര്‍ണം നേടിയ താരങ്ങള്‍ കണ്ണൂര്‍ പുളിങ്ങോം സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പ്രിയശിഷ്യരാണ്. ഒമ്പതു പ്രതിഭകളുമായാണ് മുഹമ്മദ് കുഞ്ഞി ഗുവാഹതിയിലത്തെിയത്. ആരോക്യ രാജീവ്, കുഞ്ഞിമുഹമ്മദ്, മുഹമ്മദ് അനസ്, ധരുണ്‍ അയ്യസ്വാമി, ജിതിന്‍ പോള്‍, സുമിത് കുമാര്‍, ചന്ദന്‍ഭൗരി എന്നിവര്‍ക്കൊപ്പം ഏക പെണ്‍തരിയായി എം.ആര്‍. പൂവമ്മയും. ഇന്ത്യയുടെ മെഡല്‍ പട്ടികക്ക് കനംവെച്ചതില്‍ പ്രധാന പങ്കുവഹിച്ചവരും ഇവരാണ്. പൂവമ്മയും ആരോക്യ രാജീവും 400 മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞു. ഇന്ത്യന്‍ വനിതാ അത്ലറ്റിക്സ് ടീമിന്‍െറ ക്യാപ്റ്റന്‍ കൂടിയായിരുന്നു പൂവമ്മ. ധരുണ്‍ അയ്യസ്വാമി എന്ന തമിഴ്നാട്ടുകാരന്‍ 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞ മിടുക്കനാണ്. മലയാളി താരമായ കുഞ്ഞിമുഹമ്മദ് 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 400 മീറ്ററില്‍ ആരോക്യ രാജീവിനു പിന്നില്‍ രണ്ടാമതായതും ഈ താരമായിരുന്നു.

മുഹമ്മദ് കുഞ്ഞിയുടെ മറ്റൊരു ശിഷ്യനായ ജിതിന്‍ പോള്‍ 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലെ വെള്ളിമെഡല്‍ ജേതാവായിരുന്നു. സ്വര്‍ണം നേടിയ റിലേ ടീമിലെ അംഗമായിരുന്നു മുഹമ്മദ് അനസ്. മുഹമ്മദ് കുഞ്ഞിയുടെ കീഴില്‍ ആകെ 11 താരങ്ങളാണ് മത്സരിക്കുന്നത്. വി. സജിനും മുഹമ്മദ് ഇംറാന്‍ അറാഫത്തും ഗെയിംസ് ടീമിലുണ്ടായിരുന്നില്ല.കണ്ണൂര്‍ പുളിങ്ങോം നങ്ങാരത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞി പട്ടാളവീര്യവുമായാണ് ഇന്ത്യന്‍ ടീമിന് ഒറ്റലാപ് ഓട്ടത്തില്‍ തന്ത്രങ്ങളോതുന്നത്. പട്ടാളത്തില്‍ ചേര്‍ന്ന ശേഷം കായികരംഗത്തേക്കിറങ്ങിയ ഈ സുബേദാര്‍ മേജര്‍, ആരോക്യ രാജീവും പൂവമ്മയുമടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പ്രിയ പരിശീലകനാണ്. ജബല്‍പൂരില്‍ ആര്‍മി സിഗ്നല്‍ കോറില്‍ സുബേദാര്‍ മേജറായ മുഹമ്മദ് കുഞ്ഞി 2002 മുതല്‍ സര്‍വിസസിന്‍െറയും 2012 മുതല്‍ ഇന്ത്യയുടെയും പരിശീലകനാണ്. ദക്ഷിണ കൊറിയയില്‍ നടന്ന ലോ മിലിട്ടറി അത്ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ ടീമിന്‍െറ മുഖ്യപരിശീലകനും ഇദ്ദേഹമായിരുന്നു. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിന്‍െറ കോച്ച് കൂടിയായിരുന്നു മുഹമ്മദ് കുഞ്ഞി.

ദക്ഷിണേഷ്യന്‍ ഗെയിംസിനൊപ്പം ഒളിമ്പിക്സ് യോഗ്യത കൂടിയാണ് അദ്ദേഹത്തിന്‍െറ ശിഷ്യരുടെ ലക്ഷ്യം. ഒക്ടോബര്‍ 17 മുതല്‍ 69 ദിവസം തുര്‍ക്കിയിലായിരുന്നു പരിശീലനം. ശേഷം തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയിലും. വിദേശപരിചയമെന്ന ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 400 മീറ്റര്‍ സംഘത്തെ തുര്‍ക്കിയിലേക്കയച്ചത്. അവിടെ യൂറി ഓര്‍ഗോനോഡിച്ചാണ് മുഖ്യപരിശീലകന്‍. ശിഷ്യരുടെ പ്രകടനം കാണാന്‍ യൂറി ഗുവാഹതിയിലത്തെിയിരുന്നു. വനിതാ ടീം പരിശീലകനായി ആര്‍.എസ്. സിധുവും ടീമിനൊപ്പമുണ്ട്. റിലേയിലൊഴികെ പ്രതീക്ഷിച്ച പ്രകടനം നടത്താനായെന്നാണ് കോച്ചിന്‍െറ വിലയിരുത്തല്‍. ഈ മാസം 17ന് ടീം വീണ്ടും തുര്‍ക്കിക്ക് പറക്കും. മാര്‍ച്ച് 31 വരെ പരിശീലനം തുടരും. പിന്നെ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സും ദേശീയ ഗ്രാന്‍പ്രീയും ഏഷ്യന്‍ ഗ്രാന്‍പ്രീയുമടക്കമുള്ള പോരാട്ടങ്ങള്‍. മുന്നിലുള്ളത് വലിയൊരു കടമ്പയാണ്. റിയോ ഒളിമ്പികിസ് യോഗ്യതയാണ് ലക്ഷ്യം. റിലേ ടീമും പൂവമ്മയും ആരോക്യ രാജീവുമെല്ലാം റിയോയില്‍ ട്രാക്കിലിറങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഹമ്മദ് കുഞ്ഞി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT