കോട്ടയം: കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ചിങ്ങവനത്ത് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് അപൈ്ളഡ് റിസര്‍ച്ചിന്‍െറ (ഐസ്പാര്‍ക്ക്) തറക്കല്ലിടലും പ്രവര്‍ത്തനോദ്ഘാടനവും 23ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ആദ്യ സംരംഭമായ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഐ.ഐ.ടി മാതൃകയില്‍ ദേശീയസ്ഥാപനമായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു തസ്തികകള്‍ സൃഷ്ടിക്കുകയും ഡോ. ബിനു ജോര്‍ജിനെ പ്രഥമ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. തുടക്കത്തില്‍ ആറു വിഷയങ്ങളില്‍ കോഴ്സുകള്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.