ദേശീയ സ്കൂള്‍ ഗെയിംസ്: ​ ആദ്യ നാല്​ സ്വർണം കേരളത്തിന്

കോഴിക്കോട്​: 61 ാമത്​ ദേശീയ സ്കൂള്‍ കായികമേളക്ക്​ കോഴിക്കോട്​ ഒളിമ്പ്യൻ റഹ്​മാൻ സ്​റ്റേഡിയത്തിൽ തുടക്കമായി. മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്​.

സീനിയര്‍ ആണ്‍കുട്ടികളുടെ  5000  മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക്​ തുടക്കമായത്​. മത്സരത്തിൽ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തി​െൻറ സ്വർണ വേട്ടക്ക്​ തുടക്കമിട്ടത്​.  ഇതേ ഇനത്തില്‍ കേരളത്തി​െൻറ ഷെറിന്‍ ജോസിനാണ്​ വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്‍സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് ഈ ഇനത്തില്‍ വെള്ളി.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട്​ പറളി സ്​കൂളിലെ അജിത്​ പി.എൻ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ ​3000 മീറ്ററിൽ സ്വർണവും വെള്ളിയും കേരള താരങ്ങൾ സ്വന്തമാക്കി.മാർ ബേസിൽ സ്​കൂളിലെ അനുമോൾ തമ്പിയും കല്ലടി സ്​കൂളിലെ കെ. ആർ ആതിരയുമാണ്​ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്​.

തുടര്‍ച്ചയായ 19 ാം കിരീടമാണ്​ കേരളത്തി​െൻറ ലക്ഷ്യം. റാഞ്ചിയിൽ കഴിഞ്ഞ തവണ 36 സ്വർണം നേടിയാണ്​ കേരളം കിരീടം സ്വന്തമാക്കിയത്​. 2009 ൽ കൊച്ചിയിൽ നേടിയ 47 സ്വർണത്തി​െൻറ റെക്കോഡ്​ മറികടക്കുക്കാനാണ്​ കേരള സംഘം ലക്ഷ്യമിടുന്നത്​. ആകെയുള്ള 95 ഇനങ്ങളിൽ 74 ഇനങ്ങളിലാണ്​ കേരളം മത്സരിക്കുന്നത്​. 

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്​ നാലിന്​ നടക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്​ ഉദ്​ഘാടനം നിർവഹിക്കേണ്ടത്​. വെള്ളിയാഴ്​ചത്തെ പൊതുപരിപാടികൾ റദ്ദാക്കിയതിനാൽ അദ്ദേഹം എത്തില്ല. പകരം ഉദ്​ഘാടകനെ നിശ്ചയിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT