??????? ?????

ജാവലിനില്‍ മാരത്തണ്‍ താരത്തിന്‍െറ മകന്‍

കോഴിക്കോട്: ജിംനേഷ്യത്തില്‍ പോകാന്‍ കാശില്ലാത്തതിനാല്‍ പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം രാവിലെ കല്ലും ഇഷ്ടികയും പൊക്കി കായികക്ഷമത പരിപാലിക്കുന്ന താരത്തിന് ദേശീയ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ 66.46 മീറ്റര്‍ എറിഞ്ഞ് ഒന്നാമതായ രോഹിത് യാദവ് പ്രമുഖ മാരത്തണ്‍ താരത്തിന്‍െറ മകനുമാണ്. കൃഷിയാണ് കുടുംബത്തിന്‍െറ ഉപജീവനമെന്നും മികച്ച പരിശീലനത്തിന് സൗകര്യമില്ളെന്നും രോഹിത് പറയുന്നു.ജോന്‍പൂരിലെ ജന്‍താ ഇന്‍റര്‍കോളജ് ചിതാനിലെ 10ാം ക്ളാസ് വിദ്യാര്‍ഥിയാണ് രോഹിത്. പിതാവ് സരബ്ജിത് യാദവ് മുംബൈ വെറ്ററന്‍ മാരത്തണില്‍ ഹാട്രിക് സ്വര്‍ണം നേടിയിട്ടുണ്ട്.
മുളക്കമ്പ് ജാവലിനാക്കിയാണ് രോഹിത് വീട്ടില്‍ പരിശീലനം നടത്തുന്നത്. രണ്ടാം സ്ഥാനക്കാരനായ വിദ്യാഭാരതിയിലെ അവിനാഷ് യാദവ് 58.76 മീറ്ററാണ് എറിഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT