യോഗ്യതാ മാര്‍ക്കിന്‍െറ പേരില്‍ അയോഗ്യത; മേഴ്സിക്കുട്ടന്‍ അക്കാദമി കോടതി കയറി


കോഴിക്കോട്: ഫോട്ടോ ഫിനിഷിങ് മെഷീനില്ലാത്തതിന്‍െറ പേരില്‍ റാഞ്ചി ദേശീയ സ്കൂള്‍ മീറ്റില്‍ റെക്കോഡ് ഭേദിച്ചിട്ടും പ്രകടനം പരിഗണിക്കാന്‍ അധികൃതര്‍ക്ക് വിസമ്മതം. എന്നാല്‍, ഇതേ മീറ്റിലെ സമയത്തെ കേരളം ദേശീയ സ്കൂള്‍ കായികമേളക്കുള്ള യോഗ്യതാ മാനദണ്ഡമാക്കുന്നു. കേരളത്തിന്‍െറ അത്ലറ്റുകള്‍ക്ക് ഇടം നല്‍കാത്തത് വിവാദമാവുമ്പോള്‍ പരിശീലകരുടെ ചോദ്യത്തില്‍ കാര്യമുണ്ട്. പ്രഫഷനലിസത്തിന്‍െറ പേരുപറഞ്ഞാണ് കേരളം  യോഗ്യതാ മാര്‍ക്ക് കണക്കാക്കി ടീം സെലക്ഷന്‍ നടത്തിയതെങ്കിലും സ്വന്തം മണ്ണിലത്തെുന്ന ദേശീയ മീറ്റില്‍ സ്വന്തം താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള മനസ്സ് സംഘാടകര്‍ക്ക് കാണിച്ചുകൂടെയെന്ന് ചോദിക്കുന്നത് പ്രമുഖരായ അത്ലറ്റുകള്‍ തന്നെ.
സ്പ്രിന്‍റും ത്രോ ഇനങ്ങളും ഉള്‍പ്പെടെ 21 ഇനങ്ങളില്‍ ആതിഥേയരായ കേരളമില്ലാതെയാവും മീറ്റിന് ഇന്ന് കൊടിയേറുന്നത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ടീമിനു പുറത്തായ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദ ടീം മാനേജ്മെന്‍റ് നടപടി ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചു.
പരാതിയില്‍ ഇന്ന് വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് മേഴ്സിക്കുട്ടന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 100 മീറ്ററില്‍ ഗൗരി നന്ദക്ക് 0.2 സെക്കന്‍ഡ് വ്യത്യാസത്തിലാണ് യോഗ്യത നഷ്ടമായത്. കോടതി ഉത്തരവിലൂടെ പറളിയിലെ അത്ലറ്റ് മത്സരിക്കുന്നുണ്ട്.
നടപടിക്കെതിരെ പി.ടി ഉഷയും രംഗത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT