ഗുജറാത്തിനെ പൊന്നണിയിക്കുന്ന മലയാളം

കോഴിക്കോട്: ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയവും 61ാമത് ദേശീയ സ്കൂള്‍ കായികമേളയും ഒരുപക്ഷേ, ഗുജറാത്തിന്‍െറ കായികചരിത്രത്തിലെ പുത്തനേടാവും. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റ് നടന്ന റാഞ്ചിയില്‍ കണ്ട ഗുജറാത്താവില്ല കോഴിക്കോട്ടെ മീറ്റില്‍ മാറ്റുരക്കുന്നത്.
പണമെറിഞ്ഞ് ചരിത്രത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുമ്പോള്‍ വഴികാട്ടികളാവുന്നത് മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്. 45 അംഗങ്ങളുമായത്തെിയ ഗുജറാത്തിന്‍െറ ഉറച്ച മെഡല്‍ പ്രതീക്ഷകളിലേക്ക് താരങ്ങളെയിറക്കുന്നത് നമ്മുടെ പി.ടി. ഉഷയും നാലുവര്‍ഷം ഇന്ത്യന്‍ ചീഫ് കോച്ചായിരുന്ന കോട്ടയം പൂഞ്ഞാര്‍ സ്വദേശി കെ.എസ്. അജിമോനും.
സംസ്ഥാന സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിക്കുകീഴിലാണ് ഈ കുതിച്ചുചാട്ടം. അത്ലറ്റിക്സ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച പി.ടി. ഉഷയുടെ അക്കാദമിയില്‍നിന്നും ഏഴുപേര്‍ എത്തുമ്പോള്‍, ഖേഡ ജില്ലയിലെ നദിയാദ് സ്പോര്‍ട്സ് അക്കാദമിയില്‍നിന്ന് അജിമോനൊപ്പം  നാലുതാരങ്ങളും വെള്ളിയാഴ്ച മുതല്‍ ട്രാക്കിലിറങ്ങും.
അത്ലറ്റിക്സിനോട് താല്‍പര്യമില്ലാത്ത മണ്ണിനെ പൊന്നുവിളയുന്ന പാടശേഖരമാക്കാനാണ് പുണെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ പരിശീലകനായ അജിമോനെ ഗുജറാത്ത് സര്‍ക്കാര്‍ വിളിച്ചത്. കഴിഞ്ഞ ജനുവരിയില്‍ പട്ടാളത്തില്‍നിന്നും വിടുതല്‍നേടിയ അജിമോന്‍ ലക്ഷം രൂപ പ്രതിഫലത്തിനായിരുന്നു പുതിയ ദൗത്യമേറ്റെടുത്തത്. അത്യാധുനിക പരിശീലന സൗകര്യങ്ങളുള്ള അക്കാദമിയില്‍ ആദ്യവര്‍ഷം 20വരെ അത്ലറ്റുകള്‍. ദിവസം 400 രൂപയുടെ ഭക്ഷണം.
സി.ബി.എസ്.ഇ സ്കൂളില്‍ പഠനവും അക്കാദമിയില്‍ താമസവും സൗജന്യം. ദേശീയ തലത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കല നേട്ടക്കാര്‍ക്ക് മൂന്ന്, രണ്ട്, ഒന്ന് ലക്ഷം വീതം സമ്മാനം. മീറ്റുകളിലേക്ക് എ.സി ത്രീടയര്‍ യാത്രയും ബത്തയും ഇതര ആനുകൂല്യവും.
ആരെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ക്കുപിന്നാലെ ഗുജറാത്തും വളരുകയാണ്. അക്കാദമി ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ ആദ്യ ദേശീയ ജൂനിയര്‍ മീറ്റില്‍ ദേശീയ റെക്കോഡ് പ്രകടനവുമായി രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടിയാണ് അജിമോനും കുട്ടികളും വരവറിയിച്ചത്.
വ്യക്തിഗത ചാമ്പ്യന്‍പട്ടംകൂടിയണിഞ്ഞ കശ്വീര്‍ സിള്‍ ഉള്‍പ്പെടെ, നാലുപേരുമായാണ് നാദിയയില്‍നിന്നും സംഘമത്തെിയത്. വെറുംകൈയോടെ തങ്ങള്‍ മടങ്ങില്ളെന്ന് പൂഞ്ഞാറുകാരനും വ്യക്തമാക്കുന്നു.
യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണംനേടിയ ദുര്‍ഗേഷ് കുമാര്‍ പാലിന്‍െറ പരിശീലകനായ അജിമോന്‍, ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സ്, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു.
ഒരുവര്‍ഷം കൊണ്ടൊന്നും വിസ്മയം സൃഷ്ടിക്കേണ്ട പക്ഷേ, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അജിമോനും ഉഷയും മുന്നില്‍നിന്ന് നയിക്കുന്ന ഗുജറാത്ത് അത്ലറ്റിക്സ് കായികഇന്ത്യയുടെ മുന്‍നിരയിലത്തെും. അതിലേക്കുള്ള ആദ്യ ചുവടാവുമോ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT