2015 കേരളത്തിന് സമ്മാനിച്ച നക്ഷത്രമാണ് ജിസ്ന മാത്യു. ഡിസംബറില്‍ കോഴിക്കോട്ടെ ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനെ തീപിടിപ്പിച്ച ജിസ്ന തൊട്ടതെല്ലാം പൊന്നാക്കുക എന്ന ചൊല്ല് അന്വര്‍ഥമാക്കി. ഇപ്പോള്‍, ദേശീയ സ്കൂള്‍ ഗെയിംസോ ദക്ഷിണേഷ്യന്‍ ഗെയിംസോ ലക്ഷ്യത്തിലില്ല. അതുക്കും അതുക്കും മേലെ, ഒളിമ്പിക്സ്. പരിശീലകന്‍ രാജീവിന്‍െറ കീഴില്‍ അതിനുള്ള തീവ്രപരിശീലനത്തിലാണ് ജിസ്നയിപ്പോള്‍. പരിശീലനം മുടങ്ങുമെന്നതിനാലാണ് ദേശീയ സ്കൂള്‍ മീറ്റില്‍നിന്ന് പിന്മാറുന്നത്. മതിയായ മുന്നൊരുക്കമില്ലാതെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പങ്കെടുത്താല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കില്ളെന്ന് പരിശീലകന്‍ പറഞ്ഞു.
കോഴിക്കോട് 100, 200, 400, റിലേ ഇനങ്ങളില്‍ സ്പൈക്കണിഞ്ഞ ജിസ്ന എതിരാളികളെ ബഹുദൂരം പിന്നിലാക്കുമ്പോള്‍ കായിക കേരളം എഴുന്നേറ്റുനിന്ന് കൈയടിച്ചു. 100, 200, 400 ഇനങ്ങളില്‍ മീറ്റ് റെക്കോഡും ജിസ്ന കുറിച്ചു.
400 മീറ്ററില്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വെള്ളി, ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ദേശീയ റെക്കോഡുമായി വെള്ളി തുടങ്ങിയ നേട്ടങ്ങള്‍ ജിസ്ന സ്വന്തം പേരില്‍ കുറിച്ചു.
ഒരുവേള ജിസ്നയെ പരിശീലിപ്പിച്ച ഇതിഹാസതാരം പി.ടി. ഉഷയെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ജിസ്നയില്‍നിന്നുണ്ടായത്. സ്കൂള്‍തലത്തിലേ അന്താരാഷ്ട്ര അത്ലറ്റിന്‍െറ പ്രഫഷനല്‍ സ്വഭാവം കാത്തു സൂക്ഷിക്കുന്ന ജിസ്നയുടെ പ്രകടനം അദ്ഭുതപ്പെടുത്തുന്നതാണെന്ന് അന്ന് കോഴിക്കോട്ടത്തെിയ മുതിര്‍ന്ന പരിശീലകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
കോഴിക്കോട് ബാലുശ്ശേരി പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ജിസ്ന.
എന്നാല്‍, ഒളിമ്പിക്സില്‍ യോഗ്യത നേടുക എന്നതാണ് ജിസ്നയുടെ ലക്ഷ്യം. അതിനായി ദേശീയ സ്കൂള്‍ കായികമേളയില്‍ ജിസ്ന മത്സരിച്ചേക്കില്ല എന്നാണ് പുറത്തേക്കുവരുന്ന വാര്‍ത്ത. അങ്ങനെയെങ്കില്‍ കടുത്ത ചൂടിനെ അവഗണിച്ച് സ്റ്റേഡിയത്തിലേക്ക് ഒഴുകുന്ന ആരാധകര്‍ക്ക് നികത്താനാകാത്ത നഷ്ടം തന്നെയായിരിക്കുമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.