ഒൗസേഫ് സാറിന് ഇന്നും ചെറുപ്പം

അത്ലറ്റക്സിന്‍െറ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന താരങ്ങള്‍ നിരവധിയാണ്. മലയാള മണ്ണില്‍നിന്ന് ചരിത്രം രചിച്ച ബോബി അലോഷ്യസ് മുതല്‍ ശ്രീനിത്ത് മോഹന്‍ വരെ നീളുന്ന ഒരു വലിയ പട്ടികയുടെ ഉടമയാണ് കായിക പരിശീലന രംഗത്തെ ഈ അതികായന്‍. അത്ലറ്റിക്സില്‍ പ്രത്യേകിച്ച് ജംപ്, സ്പ്രിന്‍റ് ഇനങ്ങളിലെ ദ്രോണാചാര്യര്‍ തന്നെയാണ് ടി.പി. ഒൗസേഫ് എന്ന ഒൗസേഫ് സാര്‍.  സപ്തതിയുടെ പടിവാതിലിലത്തെുമ്പോഴും കായിക കേരളത്തിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്ന ുപറയുന്ന അദ്ദേഹത്തിന്‍െറ മനസ്സ് ഇന്നും യൗവനയുക്തമാണ്.
കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിനും കണ്ടത്തെുന്നതിലും അസാധാരണ മികവു പുലര്‍ത്തിയ കായികാധ്യാപകന്‍ എന്നതാവും കായിക ചരിത്രം ഒൗസേഫ് സാറിനെ വിശേഷിപ്പിക്കുക. വീല്‍ചെയറില്‍ ഇരിക്കേണ്ടി വരുന്ന കാലത്തും മൈതാനത്തിലേക്കുള്ള തന്‍െറ യാത്രകള്‍ക്ക് ഫുള്‍ സ്റ്റോപ്പിടാന്‍ ആഗ്രഹിക്കുന്നില്ളെന്ന് ദീര്‍ഘകാലം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കോച്ചായിരുന്ന അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യ ഗ്രേസിയുടെയും മക്കളുടെയും പൂര്‍ണപിന്തുണയാണ് ഈ പ്രായത്തിലും പരിശീലകന്‍െറ കുപ്പായമണിയാന്‍ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ ലെവലില്‍ മെഡല്‍ നേട്ടക്കാരനായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഒൗസേഫ് 1964ല്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നതോടെയാണ് കായിക ജീവിതത്തിലെ നേട്ടങ്ങളുടെ തുടക്കം. എയര്‍ഫോഴ്സില്‍ തുടര്‍ച്ചയായി ചാമ്പ്യനായിട്ടുള്ള അദ്ദേഹത്തിന് ലോങ് ജംപ്, ട്രിപ്പ്ള്‍ ജംപ്, 100 മീറ്റര്‍ ഓട്ടം എന്നിവയായിരുന്നു പ്രിയ ഇനങ്ങള്‍. സര്‍വ്വിസസിനുവേണ്ടി മൂന്നു തവണ ദേശീയ മീറ്റില്‍ പങ്കെടുത്ത അനുഭവവും അദ്ദേഹത്തിനുണ്ട്.
എയര്‍ഫോഴ്സില്‍നിന്ന് വിരമിച്ചശേഷം 1981ലായിരുന്നു കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഭാഗമായത്. 1994 മുതല്‍ 1998 വരെ തുടര്‍ച്ചയായ നാലു വര്‍ഷം ദേശീയ ടീമിന്‍െറ കോച്ചുമായി. ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെ 12 വര്‍ഷം പരിശീലിപ്പിച്ച ഒൗസേഫ് സാര്‍ തന്നെയായിരുന്നു ലേഖാ തോമസിന്‍െറയും ഗുരു.  12 വര്‍ഷം ലേഖാ തോമസിനെയും അദ്ദേഹം പരിശീലിപ്പിച്ചു. അജ്ഞു മാര്‍കോസ് മൂന്നര വര്‍ഷക്കാലം പരിശീലിച്ചിരുന്നു. 400 മീറ്റര്‍, 200 മീറ്റര്‍ താരമായിരുന്ന ജിന്‍സി ഫിലിപ്പ്, പരിശീലകനായി മാറിയ പി.ടി.പോള്‍, രാജന്‍ ജോസഫ് എന്നിവരും ഈ കളരിയില്‍ അഭ്യാസം പഠിച്ച് പോയവര്‍. എം.എം.അഞ്ജു, അനുരൂപ്, ഹൈജംപര്‍ പ്രിന്‍സ്, സ്പ്രിന്‍റ് താരം സജി തോമസ് എന്നിവരും ഗുരുനാഥനായി തെരഞ്ഞെടുത്തത് ഒൗസേഫ് സാറിനെയായിരുന്നു. കോതമംഗലം എം.എ. കോളജ് ഗ്രൗണ്ടിലത്തെിയാല്‍ പ്രായത്തിന്‍െറ ഹര്‍ഡ്ലുകള്‍ മറികടന്ന് പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും കളിക്കളത്തിലേക്ക് വന്നണയുന്ന ഒൗസേഫ് സാറിനെ കാണാം. എം.എ കോളജിലെയും മാതിരപ്പിള്ളി ജി.എച്ച്.എച്ച.്എസിലെയും പുതുതലമുറക്ക് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു കായികാധ്യാപകനെയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.