കോച്ച് എന്നു കേട്ടാല്‍ ഒ.എം. നമ്പ്യാര്‍ എന്ന് പൂരിപ്പിക്കുന്ന പതിവ് പണ്ട് മലയാളികള്‍ക്കുണ്ടായിരുന്നു. പി.ടി. ഉഷയെന്ന ‘ഗോള്‍ഡന്‍ ഗേളിനെ’ പരിശീലിപ്പിച്ചതിന്‍െറ അംഗീകാരമായിരുന്നു ആ കൂട്ടിച്ചേര്‍ക്കല്‍. ഒ.എം. നമ്പ്യാര്‍ക്കു കീഴിലും അല്ലാതെയും സുവര്‍ണപ്പതക്കങ്ങള്‍ ഏറെ വാരിക്കൂട്ടിയ ഉഷ, ദേശീയ സ്കൂള്‍ കായികമേളയില്‍ പരിശീലകയായും നല്ല ആതിഥേയയായും കോഴിക്കോടിന്‍െറ കളിമുറ്റത്തുതന്നെയുണ്ട്. പണ്ടൊരു ദേശീയ മീറ്റില്‍ മെഡിക്കല്‍ കോളജ് മൈതാനത്തെ മണ്‍ട്രാക്കില്‍ ഓടിയ ഉഷ, ഈ സിന്തറ്റിക് ട്രാക്കില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ശിഷ്യരുമായാണ് എത്തുന്നത്. സുവര്‍ണതാരം ജിസ്ന മാത്യു ഇല്ളെങ്കിലും ഷഹര്‍ബാന സിദ്ദീഖും അബിത മാനുവലുമടക്കമുള്ളവര്‍ കേരളത്തിനായി കരുത്തുകാട്ടും. ഒപ്പം ബറോഡയില്‍ ഉഷ പരിശീലിപ്പിക്കുന്ന ഏഴു താരങ്ങള്‍ ഗുജറാത്തിനായി സ്പൈക്കണിയാന്‍ നേരത്തേ എത്തിയിട്ടുണ്ട്. ഉഷ സ്കൂളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പരിശീലിക്കുന്ന രാജസ്ഥാന്‍കാരി പിനാകി അഗര്‍വാളും ചേരുമ്പോള്‍ പരിശീലനമികവിന്‍െറ വ്യാപ്തി മൂന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. ആറ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഗുജറാത്തില്‍നിന്നത്തെിയത്.
സ്വന്തം തട്ടകമായ കോഴിക്കോട്ടേക്ക് ആദ്യമായി ദേശീയ സ്കൂള്‍ കായികമേള എത്തുന്നതിനു പിന്നില്‍ ഉഷയുടെയും പ്രയത്നമുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലും പുണെയിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ദേശീയമേള നടത്താന്‍ തീരുമാനിച്ചപ്പോള്‍തന്നെ ഇവര്‍ രംഗത്തത്തെിയിരുന്നു. ലിംഗവിവേചനമടക്കമുള്ള ഗുരുതര വിഷയങ്ങളുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം കായികമന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്നാണ് തീരുമാനം മാറ്റാന്‍ ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ തയാറായത്.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ട്രാക്കിലെ ജീവിതത്തിനുശേഷം ഉഷ പരിശീലകയെന്നനിലയില്‍ ഒന്നരപ്പതിറ്റാണ്ട് പിന്നിടുകയാണ്. 2002 മേയ് 29നാണ് കൊയിലാണ്ടിയില്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് അന്നത്തെ കേന്ദ്ര യുവജന-കായികമന്ത്രി ഉമാഭാരതി തുടക്കംകുറിക്കുന്നത്. പിന്നീട് ബാലുശ്ശേരിക്കടുത്ത് കിനാലൂരിന്‍െറ വിശാലതയിലേക്ക് പരിശീലനകേന്ദ്രം പറിച്ചുനടുകയായിരുന്നു. 2004 മുതല്‍ സ്കൂള്‍ മീറ്റുകളില്‍ ശിഷ്യകള്‍ മത്സരിച്ച് മെഡലുകള്‍ വാരുന്നുണ്ട്. ടിന്‍റു ലൂക്ക മുതല്‍ സുവര്‍ണതാരങ്ങള്‍ ഒട്ടേറെ. സ്കൂള്‍ കായികമേളകളിലും ജൂനിയര്‍ മീറ്റുകളിലും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് യൂത്ത് മീറ്റുകളിലും ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലേക്ക് മെഡലുകള്‍ ഒട്ടേറെയത്തെി. ദേശീയ സ്കൂള്‍ മീറ്റില്‍ 45 സ്വര്‍ണമാണ് ടിന്‍റു ലൂക്കയും അശ്വതി മോഹനും സി. ശില്‍പയും എം.എസ്. ദര്‍ശനയും ജെസ്സി ജോസഫും ജിസ്ന മാത്യുവും ഷഹര്‍ബാന സിദ്ദീഖും അബിത മേരി മാനുവലുമടക്കമുള്ള താരങ്ങള്‍ ഓടി നേടിയത്. 2007ലെ കൊല്‍ക്കത്ത മീറ്റില്‍ ഡിബിന്‍ ഡേവിസ് എന്ന ആണ്‍തരിയും സ്വര്‍ണത്തിലൂടെ ഗുരുദക്ഷിണയേകി. 28 വെള്ളിയും 15 വെങ്കലപ്പതക്കവും ദേശീയ സ്കൂള്‍ മീറ്റുകളില്‍ മാത്രം സ്വന്തമായി. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും വാരിക്കൂട്ടി.
അമ്മക്ക് മക്കളെ എന്നപോലെ എല്ലാ ശിഷ്യകളും ഒരുപോലെയാണെങ്കിലും പൊന്‍താരമായി വളര്‍ന്നത് ടിന്‍റു ലൂക്കയാണ്. കായികമികവിന് അര്‍ജുന അവാര്‍ഡ് നേടി രാജ്യം ആദരിച്ച ടിന്‍റുവിന് 2014 ഏഷ്യന്‍ ഗെയിംസില്‍ റിലേയില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടാനായി. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ സെമിയിലത്തെിയ ടിന്‍റു ഈ വര്‍ഷത്തെ റിയോ ഒളിമ്പിക്സിനായുള്ള പരിശീലനത്തിലാണ്. ഇതിനിടെ 2010ല്‍ 800 മീറ്ററില്‍ ടിന്‍റു പുതിയ ദേശീയ റെക്കോഡും കുറിച്ചു. ജിസ്ന മാത്യുവും ടിന്‍റുവിന്‍െറ വഴിയിലാണ്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ദേശീയ ഗെയിംസില്‍ 800 മീറ്റിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞു. മികച്ച പരിശീലകക്കുള്ള അവാര്‍ഡും ‘പയ്യോളി എക്സ്പ്രസി’നെ തേടിയത്തെി. മികവിന്‍െറ കേന്ദ്രമായി ഉഷ സ്കൂള്‍ റാഞ്ചിയിലും കൊല്‍ക്കത്തയിലും അമൃത്സറിലും ലുധിയാനയിലുമെല്ലാം പ്രതികൂല കാലാവസ്ഥയോടും ഭക്ഷണരീതികളോടും പൊരുതി കിരീടം ചൂടിയിരുന്ന കേരളത്തിന്‍െറ കുട്ടികള്‍ക്ക് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ എളുപ്പം മുന്നിലത്തൊനാകുമെന്ന പ്രതീക്ഷയാണ് ഈ പരിശീലകക്കുള്ളത്. സംസ്ഥാനമേളയിലെ മിന്നുന്ന പ്രകടനങ്ങള്‍ ഇതിന്‍െറ ചൂണ്ടുപലകയാണെന്ന് ഉഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.