പ്രതീക്ഷകളുടെ മേള


‘400 മീറ്ററിലെ പ്രകടനം തൃപ്തികരമല്ളെങ്കിലും കേരളത്തിന് രണ്ടു സ്വര്‍ണമെഡലുകള്‍ ലഭിച്ചുവെന്നതില്‍ ആശ്വസിക്കാം. മത്സരമെന്ന നിലയില്‍ പ്രതീക്ഷനല്‍കുന്നതാണ് ട്രാക്ക്. സ്വര്‍ണംനേടിയ ഷഹര്‍ബാനയുടെയും സ്നേഹയുടെയും പ്രകടനങ്ങള്‍ സംസ്ഥാന മീറ്റിന്‍െറ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ തായ് ബമാനയെ എടുത്തു പറയണം. രാജ്യത്തിന്‍െറ ഭാവിതാരം കൂടിയാണ് അവള്‍.
ഉത്തരേന്ത്യന്‍ സംസ്ഥാനക്കാര്‍ ആധിപത്യം നിലനിര്‍ത്തുന്ന ത്രോയിനങ്ങളില്‍ കേരളത്തിനൊരു മെഡല്‍ പിറന്നതും രണ്ടാം ദിനത്തിലെ നേട്ടമാണ്. ബോക്സിങ് താരംകൂടിയായ മേഘ ഈ ഇനത്തിലെ പ്രതീക്ഷയാണ്. അതേസമയം, ഓഫ് സീസണിലെ മീറ്റ് എന്നനിലയില്‍ അസാധാരണ പ്രകടനങ്ങളൊന്നും കണ്ടില്ല. കുട്ടികളുടെ പരീക്ഷയും പ്രധാന അത്ലറ്റുകളുടെ പിന്മാറ്റവുമെല്ലാം മേളയുടെ മികച്ചപ്രകടനത്തിന് ക്ഷീണമായി. എങ്കിലും കായിക ഇന്ത്യയുടെ ഭാവി ഭദ്രമെന്ന് തെളിയിക്കുന്ന മിന്നലാട്ടങ്ങള്‍ രണ്ടാം ദിനം കണ്ടുതുടങ്ങി. വരും ദിനങ്ങളില്‍ കൂടുതല്‍ മികച്ചനേട്ടങ്ങള്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കാം’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT