ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവിനും ഡിസ്കസ് ത്രോയില്‍ പി.എ. അതുല്യക്കും സ്വര്‍ണം

കോഴിക്കോട്: ത്രോ ഇനങ്ങള്‍ കേരളത്തിന്‍െറതല്ളെന്ന മുന്‍വിധിക്ക് മേഘ മറിയം മാത്യുവിന്‍െറയും പി.എ. അതുല്യയുടെയും മറുപടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കരിയറിലെ മികച്ചദൂരം എറിഞ്ഞ് മേഘ (11.92 മീറ്റര്‍) ഒന്നാമതത്തെിയപ്പോള്‍ സബ് ജൂനിയര്‍ ഡിസ്കസ് ത്രോയിലായിരുന്നു അതുല്യയുടെ നേട്ടം (32.29 മീറ്റര്‍). രണ്ടുപേരും സംസ്ഥാന റെക്കോഡ് മറികടക്കുകയും ചെയ്തു. ശനിയാഴ്ച കേരളം ത്രോയില്‍ ഈ രണ്ടെണ്ണത്തില്‍ മാത്രമേ പങ്കെടുത്തുള്ളൂ.

വെള്ളിയില്‍ തുടങ്ങി വെങ്കലത്തിലൂടെ സ്വര്‍ണത്തില്‍

സംസ്ഥാന റെക്കോഡായ 11.57നേക്കാള്‍ മികച്ച ദൂരത്തിലായിരുന്നു തിരുവനന്തപുരം തുണ്ടത്തില്‍ എം.വി. എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസുകാരി മേഘയുടെ സ്വര്‍ണം. ഇതാദ്യമായാണ് 11 മീറ്ററിനപ്പുറം എറിയുന്നത്. സംസ്ഥാന സ്കൂള്‍ മീറ്റ് ഷോട്ട്പുട്ടില്‍ 10.87 മീറ്ററായിരുന്നു. ഇവിടെ ആദ്യ ശ്രമത്തില്‍തന്നെ 11.46ലത്തെി. 11.40, 11.58, 11.92, 10.98 എന്നിങ്ങനെയായിരുന്നു തുടര്‍ന്നുള്ള പ്രകടനങ്ങള്‍. കഴിഞ്ഞ ദേശീയ മീറ്റില്‍ വെങ്കലവും തൊട്ടുമുമ്പ് വെള്ളിയുമായിരുന്നു. ഡിസ്കസ് ത്രോയിലും ഫൈനലിലത്തെിയിട്ടുണ്ട്.
തിരുവനന്തപുരം സായി കേന്ദ്രത്തിലെ താരമായ മേഘയെ ഡി. സത്യാനന്ദനാണ് ഷോട്ട്പുട്ടും ഡിസ്കസും പരിശീലിപ്പിക്കുന്നത്. ത്രോ ഇനങ്ങള്‍പോലെ ഇഷ്ടമാണ് ബോക്സിങ്ങും. ഇക്കഴിഞ്ഞ നാഷനല്‍ ഇന്‍റര്‍ സായി ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ മേഘ 2013ലാണ് സായിയുടെ എല്‍.എന്‍.സി.പി.ഇയിലെ പരിശീലനകേന്ദ്രത്തിലത്തെിയത്. ജോണ്‍ മാത്യുവും ജോളിയുമാണ് മാതാപിതാക്കള്‍. 11.32 മീറ്റര്‍ എറിഞ്ഞായിരുന്നു പൂര്‍ണയുടെ വെള്ളി മെഡല്‍. 10.94 മീറ്ററില്‍ ഹരിയാനയുടെ യോഗിത വെങ്കലം നേടി.

ഡിസ്കസ് ത്രോയില്‍ സബ് ജൂനിയര്‍ വിഭാഗം സ്വര്‍ണം നേടിയ കേരളത്തിന്‍െറ പി. അതുല്യ
 

നാട്ടിക നാടിന് നല്ലനാള്‍
നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിന്‍െറ ചരിത്രത്തിലെ ആദ്യ ദേശീയ സ്വര്‍ണ മെഡലുകാരിയെന്ന ഖ്യാതി ഇനി അതുല്യക്ക് സ്വന്തം. സബ് ജൂനിയര്‍ ഗേള്‍സ് ഡിസ്കസ് ത്രോയില്‍ രണ്ടുപേരാണ് ആതിഥേയരെ പ്രതിനിധാനംചെയ്തത്. പറളി എച്ച്.എസ്.എസിലെ സി.ആര്‍. റാഹില (28.21) അഞ്ചാം സ്ഥാനത്തായി. ആദ്യ ശ്രമത്തില്‍തന്നെ 30.14 എറിഞ്ഞ അതുല്യ ഇക്കഴിഞ്ഞ സംസ്ഥാന മീറ്റില്‍ സ്വന്തം പേരിലാക്കിയ സംസ്ഥാന റെക്കോഡ് (29.70) പിന്തള്ളി.

31.45, 31.22, 31.66, 32.29, 31.82 എന്നിങ്ങനെ എറിഞ്ഞ അതുല്യക്ക് കാര്യമായ വെല്ലുവിളി ആരില്‍നിന്നുമുണ്ടായില്ല. ഒരതവണമാത്രം 31 കടന്ന പഞ്ചാബിന്‍െറ അമന്‍ദീപ് കൗര്‍ (31.07) രണ്ടാമതത്തെി. ഹരിയാനയുടെ ശ്വേതക്കാണ് (29.71) വെങ്കലം. നാട്ടിക സ്പോര്‍ട്സ് അക്കാദമിയുടെ താരമാണ് അതുല്യ. സംസ്ഥാന മീറ്റില്‍ യോഗ്യതാ മാര്‍ക്ക് പിന്നിടാനാവാതിരുന്ന ഷോട്ട്പുട്ടില്‍ കോടതിവിധിയുടെ ആനുകൂല്യത്തില്‍ അതുല്യ പങ്കെടുക്കുന്നുണ്ട്. പിന്നാക്ക തീരപ്രദേശമായ നാട്ടികയുടെ അഭിമാനമായിരിക്കുകയാണ് അതുല്യ. നാട്ടികയിലെ പൊതുജന കൂട്ടായ്മയാണ് അതുല്യ, ഹ്രസ്വദൂര ഓട്ടക്കാരി പി.ഡി. അഞ്ജലി ഉള്‍പ്പെടെ 30ഓളം കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. വി.വി. കണ്ണനാണ് പരിശീലകന്‍. ഡ്രൈവറായി ജോലിചെയ്യുന്ന അജയഘോഷിന്‍െറയും രതിയുടെയും മകളാണ് അതുല്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.