തായ് ബമാനെ; ഒളിമ്പിക്സിലേക്കുള്ള കാത്തുവെപ്പ്

കോഴിക്കോട്: ദീര്‍ഘദൂരത്തില്‍ ഇന്ത്യയുടെ ചാമ്പ്യന്‍ ഓട്ടക്കാരി കവിതാ റാവത്തിന്‍െറ അയല്‍വീട്ടില്‍നിന്നും ഒരു ചാമ്പ്യന്‍ വരുന്നു. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നുള്ള തായ് ബമാനെയെന്ന ആറാംക്ളാസുകാരിയെ കോച്ച് വിജേന്ദര്‍ സിങ്ങിന് വിശേഷിപ്പിക്കാനുള്ളത് 2024 ഒളിമ്പിക്സില്‍ ഇന്ത്യയുടെ ദീര്‍ഘദൂരത്തിലെ മെഡല്‍ പ്രതീക്ഷയെന്ന്.
ഒന്നരവര്‍ഷമായിട്ടുള്ളൂ ഇന്ത്യന്‍ കോച്ച് വിജേന്ദറിന്‍െറ നാസിക്കിലെ ബോണ്‍സാല മിലിട്ടറി സ്കൂളില്‍ തായ് ബമാനെ എത്തിയിട്ട്. കവിതാ റാവത്ത്, അഞ്ജന താംകെ, സഞ്ജീവിനി യാദവ്, കിസാന്‍ തഡ്വി തുടങ്ങിയ താരങ്ങളെ ഗോത്രമേഖലയില്‍നിന്ന് ലോകനിലവാരത്തിലേക്ക് പടച്ചുവിട്ട വിജേന്ദറിന്‍െറ ഏറ്റവും പുതിയ കണ്ടത്തെലാണ് ഈ കൗമാരക്കാരി. 400 മീറ്ററില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 58.71 സെക്കന്‍ഡിലായിരുന്നു ബമാനിയുടെ ഫിനിഷിങ്. ഞായറാഴ്ച 600 മീറ്ററില്‍ ബമാനി പുതിയ റെക്കോഡിലേക്ക് ഫിനിഷ് ചെയ്യുമെന്ന് വിജേന്ദര്‍ നാസിക്കില്‍നിന്നും ടെലിഫോണിലൂടെ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
‘മിലിട്ടറി സ്കൂളിലെ ‘ട്രൈബല്‍’ പ്രോഗ്രാമിന്‍െറ ഭാഗമായാണ് ബമാനിയെ കണ്ടത്തെുന്നത്. ഭാവിയില്‍ ദീര്‍ഘദൂരത്തിലേക്ക് കരുതിവെക്കുന്ന താരം, നാലഞ്ചു വര്‍ഷത്തിനുള്ളില്‍ കവിതാറാവത്തിന്‍െറ പിന്‍ഗാമിയായി 5000, 10,000 മീറ്ററുകളില്‍ കാണാം’ -വിജേന്ദര്‍ ഉറപ്പുനല്‍കുന്നു. അയല്‍ക്കാരി കവിതയെ റോള്‍മോഡലാക്കുന്ന ബമാനെ, തന്‍െറ ലക്ഷ്യം ഒളിമ്പിക്സാണെന്ന് ചെറുപുഞ്ചിരിയോടെ പങ്കുവെക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT