???????? ??????????????? ?????????????????? ???????? ????? ????????? ???? ???????????? ???????

ഗുസ്തിക്കാരുടെ നാട്ടിലേക്കൊരു പോള്‍വാള്‍ട്ട് മെഡല്‍


കോഴിക്കോട്: ഗുസ്തിക്കും ബോക്സിങ്ങിനും പേരുകേട്ടവരാണ് ഹരിയാനക്കാര്‍. അവിടെനിന്ന് പോളുമായത്തെിയ പ്രശാന്ത് സിങ് കാന്‍ഹിയ കുത്തിയുയര്‍ന്ന് ചാടിയത് സ്വര്‍ണത്തിലേക്ക്.
ബോക്സിങ് താരമായ വിജേന്ദര്‍ സിങ്ങിന്‍െറ നാടായ ഭീവാനിയില്‍നിന്നാണ് പ്രശാന്ത് കോഴിക്കോട്ടത്തെിയത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലാണ് നാലുമീറ്റര്‍ ഉയരത്തില്‍ ചാടി കരിയറിലെ മികച്ചപ്രകടനം കാഴ്ച്ചവെച്ചത്. മലയാളിതാരങ്ങളായ അനീഷ് മധുവിനും വിനീതിനും പിറ്റില്‍ കാലിടറി. ഹരിയാന ഭീവാനി വെസ്റ്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ് പ്രശാന്ത് സിങ്.
പ്രശാന്തിന്‍െറ ബന്ധുകൂടിയായ അനിയന്‍ പര്‍ദീപ് സിങ് ഹൈജംപില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.
ലക്ഷം രൂപയുടെ ഹരിയാന സര്‍ക്കാറിന്‍െറ പാരിതോഷികവും പ്രശാന്തിനെ കാത്തിരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT