???????? ???? ??????????

അണ്ണാവിയുടെ കുടുംബം ഇവിടെയുണ്ട്

കോഴിക്കോട്: ഓര്‍മയില്ളേ, നെല്ലുസാമി അണ്ണാവിയെ. ‘പറക്കുംസിങ്’ മില്‍ഖ അരങ്ങൊഴിഞ്ഞശേഷം ഇന്ത്യകണ്ട യഥാര്‍ഥ പറക്കും മനുഷ്യന്‍.
പി.ടി. ഉഷ ട്രാക്കിലെ ഇതിഹാസമായി കേരളത്തില്‍നിന്നും ഇന്ത്യന്‍ ട്രാക്കിന്‍െറ വിരിമാറിലേക്ക് ഓടിക്കയറിയ നാളുകളില്‍ തമിഴ്നാട്ടില്‍നിന്നും പറന്നുയര്‍ന്ന മറ്റൊരു ഇതിഹാസമായിരുന്നു നെല്ലുസാമി അണ്ണാവിയെന്ന ഹൈജംപര്‍. ഇന്ത്യന്‍ ഹൈജംപ് എന്നാല്‍, അണ്ണാവി ആയിരുന്നൊരു കാലമുണ്ടായിരുന്നു. രണ്ടുമീറ്റര്‍ ഉയരംതാണ്ടുന്ന ആദ്യ ഇന്ത്യക്കാരനായി 19ാം വയസ്സില്‍ റെക്കോഡ് പുസ്തകത്തിലേക്ക് ഊളിയിട്ട താരം. 1980 മുതല്‍ 90കള്‍ വരെ 19 രാജ്യാന്തര മീറ്റുകളില്‍ പങ്കാളിത്തം, മാറിമാറി തിരുത്തിയെഴുതിയ 16 ദേശീയ റെക്കോഡുകള്‍, 1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഹൈജംപില്‍ നാലാം സ്ഥാനം. 2.20 വരെ ചാടി നേട്ടങ്ങളുടെ കൊടുമുടിയേറിയ കാലത്ത് ലോകറെക്കോഡുകാരന്‍ ചൈനയുടെ സു ജിയാന്‍ഹുവയുമായുള്ള വ്യത്യാസം 17 സെന്‍റീമീറ്റര്‍ മാത്രമായിരുന്നു.
പി.ടി. ഉഷക്ക് മെഡല്‍ നഷ്ടമായ ലോസ് ആഞ്ജലസ് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ഭാഗ്യംകൊണ്ട് മാത്രം ഇടംനഷ്ടമായത് ഇന്നും സ്വകാര്യദു$ഖമായി പങ്കുവെക്കുന്ന അണ്ണാവി ഒളിമ്പിക്സെന്ന സ്വപ്നം മക്കളിലൂടെ എത്തിപ്പിടിക്കാനൊരുങ്ങുകയാണിപ്പോള്‍.

ശനി രാവിലെ 10.30
ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ജൂനിയര്‍ പെണ്‍ ഹൈജംപ് യോഗ്യതാ മത്സരം. തമിഴ്നാട് ജഴ്സിയില്‍ ചാടാനൊരുങ്ങുകയാണ് കെവീനയെന്ന 13കാരി. ഇരുമ്പുവേലിക്കു പുറത്ത് ഒരുകൈയില്‍ ഫോണുമായി മുന്‍ അത്ലറ്റും പരിശീലകയുമായ അമ്മ സുഗന്ധി നിര്‍ദേശങ്ങളുമായുണ്ട്. ഫോണിന്‍െറ മറുതലക്കള്‍ പലപ്പോഴായി ജോലിത്തിരക്കുകള്‍ക്കിടയിലും അണ്ണാവി ചേരുന്നു. 1.54 മീറ്റര്‍ അനായാസം ചാടി തിങ്കളാഴ്ചത്തെ ഫൈനലിലേക്ക് മകള്‍ ഇടംനേടിയതിനുപിന്നാലെ സന്തോഷം പങ്കുവെച്ചും അണ്ണാവിയുടെ വിളിയത്തെി.
***************

നെല്ലുസാമി അണ്ണാവി
 

ദക്ഷിണ റെയില്‍വേ തിരുച്ചിറപ്പള്ളി ഡിവിഷനില്‍ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായ എന്‍. അണ്ണാവി സാങ്കേതിക ഉപദേശങ്ങളുമായി എന്നും മക്കള്‍ക്കൊപ്പം മീറ്റുകളില്‍നിന്ന് മീറ്റുകളിലേക്കായി ഉണ്ടാവാറുണ്ട്. പക്ഷേ, ഇക്കുറി ഒൗദ്യോഗിക തിരക്കുകള്‍കാരണം എല്ലാം ഭാര്യയെ ഏല്‍പിച്ചിരിക്കുകയാണ്. സ്പോര്‍ട്സ് അതോറിറ്റിയുടെ തിരുച്ചിറപ്പള്ളി ഹോസ്റ്റലിലെ പരിശീലകയായ സുഗന്ധി, അണ്ണാവിയുടെ അസാന്നിധ്യത്തില്‍ എല്ലാം ഭംഗിയാക്കി ഒപ്പവുമുണ്ട്. ഇനി, ഫൈനല്‍ റൗണ്ടില്‍ മകള്‍ സ്വര്‍ണമടിക്കുമെന്നതില്‍ അമ്മക്ക് രണ്ടാമതൊരഭിപ്രായമില്ല. കഴിഞ്ഞ ദേശീയ സ്കൂള്‍ കായികമേളയിലും ഇക്കഴിഞ്ഞ റാഞ്ചി ദേശീയ ജൂനിയര്‍ മീറ്റിലും ഹൈജംപില്‍ സ്വര്‍ണമണിഞ്ഞ കെവീന അച്ഛന്‍െറ മകള്‍തന്നെയെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സുഗന്ധി.മകന്‍ മോത്തി അരുണിന്‍െറ നേട്ടങ്ങള്‍കൂടി അറിഞ്ഞാലെ ഹൈജംപ് കുടുംബത്തിന്‍െറ വിശേഷം പൂര്‍ത്തിയാവൂ. ഒന്നരവര്‍ഷം മുമ്പുമാത്രം അത്ലറ്റിക്സ് പരിശീലിച്ച് തുടങ്ങിയ ബിരുദവിദ്യാര്‍ഥി മോത്തിയും ജൂനിയര്‍ മീറ്റില്‍ സ്വര്‍ണമണിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.