ഷഹറുവിന്‍െറ വിടവാങ്ങല്‍ മീറ്റ് കണ്‍നിറയെ കാണാന്‍

കോഴിക്കോട്: പയ്യോളിയിലെ കുഴിച്ചാലില്‍ ടി.പി. സിദ്ദീഖ്, ഭാര്യ ഹസീനക്കും മകന്‍ മുഹമ്മദ് ഫഹദിനുമൊപ്പം ദേശീയ സ്കൂള്‍ കായികമേളയുടെ രണ്ടാംദിനം മെഡിക്കല്‍ കോളജ് മൈതാനത്തത്തെി. മൂവരും ദേശീയ മീറ്റ് കാണുന്നത് ഇതാദ്യം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ മത്സരം നടക്കുമ്പോള്‍ ഗാലറിയിലിരുന്ന ഇവര്‍ പ്രാര്‍ഥിച്ചു, ഷഹറുവിനുതന്നെ കിട്ടണേയെന്ന്. ആ പ്രാര്‍ഥന ദൈവം കേട്ടപ്പോള്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത് കൊയിലാണ്ടി ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ പ്രമുഖതാരം ഷഹര്‍ബാന സിദ്ദീഖ്. ഗാലറിയിലിരുന്ന് കൈയടിച്ച ഉമ്മയുടെയും ഉപ്പയുടെയും കുഞ്ഞനുജന്‍െറയും സന്തോഷത്തില്‍ പങ്കുചേരാന്‍ പിന്നെ ഷഹര്‍ബാനയുമത്തെി. താരത്തിന്‍െറ അവസാന സ്കൂള്‍ മീറ്റാണിത്.

ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ നാട്ടുകാരികൂടിയാണ് ഷഹര്‍ബാന. ഏഴുവര്‍ഷം മുമ്പ് പയ്യോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിശീലന ക്യാമ്പിലാണ് ഷഹര്‍ബാനയെ ഉഷ ശ്രദ്ധിക്കുന്നത്. പിന്നീട് ഉഷ സ്കൂളിലേക്ക് സെലക്ഷന്‍ നടന്നപ്പോള്‍ ഈ പെണ്‍കുട്ടിയും പങ്കെടുത്തു. പ്രവേ ശവും കിട്ടി. കണ്ണംകുളം എ.എല്‍.പി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണ് ഷഹര്‍ബാന, ആദ്യമായി ഓട്ടമത്സരത്തിനിറങ്ങുന്നത്. അന്നുതൊട്ടേ സ്കൂളില്‍ ഒന്നാംസ്ഥാനക്കാരിയായി. പിന്നീട് പയ്യോളി എസ്.എന്‍.ബി.എം ജി.യു.പി.എസിലത്തെിയതോടെ ഷഹര്‍ബാന നാടറിയുന്ന ഓട്ടക്കാരിയായി. ഇപ്പോഴിവിടെ പ്രധാനധ്യാപകനായ ചന്ദ്രന്‍ മാസ്റ്ററായിരുന്നു പ്രധാന പ്രചോദനം.

ഉഷ സ്കൂളിലത്തെുന്നതിനു മുമ്പ് ഒരുതവണ സംസ്ഥാന കായികമേളയില്‍ പങ്കെടുത്തിരുന്നെങ്കിലും മെഡല്‍ ലഭിച്ചില്ല. ഉഷയുടെ ശിക്ഷണത്തില്‍ ഷഹര്‍ബാനയിലെ താരം വളര്‍ന്നു. സംസ്ഥാന, ദേശീയ മീറ്റുകളില്‍ സ്വര്‍ണമുള്‍പ്പെടെ മെഡലുകള്‍ തേടി വന്നു. എന്നാല്‍, ഉഷ സ്കൂളിലെതന്നെ ജെസ്സി ജോസഫിന്‍െറയും ജിസ്ന മാത്യുവിന്‍െറയും പ്രഭാവത്തില്‍ പലപ്പോഴും രണ്ടാം സ്ഥാനത്തായിപ്പോയി. ആദ്യ ഇനമായ 400 മീറ്ററില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഒന്നാമതത്തെുകയായിരുന്നു പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ പ്ളസ് ടു കോമേഴ്സ് വിദ്യാര്‍ഥിനി ഷഹര്‍ബാന.

20 വര്‍ഷമായി പയ്യോളി മത്സ്യമാര്‍ക്കറ്റില്‍ കച്ചവടക്കാരനാണ് പിതാവ് സിദ്ദീഖ്. തുടക്കംമുതലേ ഷഹര്‍ബാനയിലെ അത്ലറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ കുടുംബം മുന്‍പന്തിയിലുണ്ട്. പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങളുമുണ്ടായെങ്കിലും ഗൗനിച്ചില്ളെന്ന് സിദ്ദീഖ് പറയുന്നു. ‘അവളുടെ കഴിവ് ഓട്ടത്തിലാണ്. അതിന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. കായികതാരമായി വളരാവുന്നതിന്‍െറ പരമാവധി വളരട്ടെ’ - സിദ്ദീഖിന്‍െറ വാക്കുകള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT