???????? ??????????????? ?????????????????? ???????? ????? ????????????? ??.??. ??????

ആവേശത്തിനൊപ്പം ജെസന്‍ പറന്നു, സ്വര്‍ണത്തിലേക്ക്


കോഴിക്കോട്: കാണികളുടെ നിര്‍ത്താത്ത കൈയടിയോടൊപ്പം ജെസന്‍ പറന്നിറങ്ങിയത് സ്വര്‍ണത്തിലേക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലാണ്  കെ.ജി. ജെസന്‍ 4.50 മീറ്റര്‍ താണ്ടി സ്വര്‍ണം നേടിയത്. 2013ല്‍ വിഷ്ണു ഉണ്ണി സ്ഥാപിച്ച 4.60 മീറ്ററിന്‍െറ ദേശീയ റെക്കോഡ് മറികടക്കാന്‍ ജെസന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വീട്ടിലുള്ള മുളവടിയും മറ്റുമുപയോഗിച്ച്് കുത്തിച്ചാടിയിരുന്നു ജെസനെ മൈതാനത്തിറക്കിയത് ജ്യേഷ്ഠന്‍ ആന്‍ഡ്രൂസാണ്. സായിയുടെ താരമായിരുന്ന ആന്‍ഡ്രൂസ് ജെസനെ എട്ടാം ക്ളാസ് മുതല്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് അക്കാദമിയിലാക്കി.
അവിടെനിന്നും പരിശീലനം ആരംഭിച്ച ജെസണ്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന മീറ്റില്‍ ജൂനിയര്‍ വിഭാഗം പോള്‍വാള്‍ട്ടില്‍ മത്സരിച്ചു. പിന്നീട് കല്ലടി സ്കൂളിലത്തെിയ ജെസനിലെ പോള്‍വാള്‍ട്ട് താരത്തെ മിനുക്കിയെടുത്തത് പാല ജംപ്സ് അക്കാദമിയാണ്. രണ്ടുവര്‍ഷമായി ജംപ്സ് അക്കാദമിയിലെ കെ.പി. സതീശ്കുമാറിനു കീഴില്‍ ചിട്ടയായ പരിശീലനം നടത്തുന്ന ജെസന്‍ ഇക്കഴിഞ്ഞ സംസ്ഥാന മീറ്റില്‍ 4.40 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്.
4.30 മീറ്റര്‍ വരെ ജെസന് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് അലഹബാദുകാരനായ വിദ്യാഭാരതിയുടെ ധര്‍മേന്ദ്രകുമാര്‍ മത്സരം പൂര്‍ത്തിയാക്കിയത്. ആലപ്പുഴ ചേര്‍ത്തല കടപ്പുറത്തുവീട്ടില്‍ മത്സ്യത്തൊഴിലാളിയായ ജോര്‍ജിന്‍െറയും മേരി റീനയുടെയും മകനാണ് ജെസന്‍. രാജസ്ഥാന്‍െറ പ്രീതം 4.00 മീറ്റര്‍ ചാടി ഈയിനത്തില്‍ വെള്ളി നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.