കോഴിക്കോട്: പി.ടി. ഉഷ ട്രാക്ക് ഭരിച്ച സ്പ്രിന്‍റില്‍ കേരളം ഒന്നുമല്ലാതാവുന്നത് കണ്ട ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ഡി. അഞ്ജലി നേടിയ വെങ്കലം ആരുടെ കണക്കില്‍ ചേര്‍ക്കും. യോഗ്യതാ മാര്‍ക്കിന്‍െറ പേരില്‍ ആദ്യം അവസരം നിഷേധിക്കപ്പെട്ട നാട്ടിക സ്കൂള്‍ വിദ്യാര്‍ഥിനിയായ അഞ്ജലി കോടതികയറുന്നത് വരെയത്തെിയാണ് ഈ ഇനത്തില്‍ മത്സരിക്കാനിറങ്ങിയത്. കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ മികവുകാട്ടിയ അഞ്ജലി സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയെങ്കിലും 200 മീറ്ററിലും റിലേയിലും മത്സരിക്കാന്‍മാത്രമാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. മീറ്റിന് ആതിഥ്യംവഹിക്കുമ്പോള്‍ എല്ലാ ഇനങ്ങളിലും സ്വന്തം കുട്ടികള്‍ക്ക് അവസരം നല്‍കണമെന്ന് ഉഷയും ഷൈനിയും മേഴ്സിക്കുട്ടനുമുള്‍പ്പെടെയുള്ള ഒളിമ്പ്യന്മാരും പരിശീലകരും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും മൗനംപാലിച്ച അധികൃതര്‍ ഒടുവില്‍ ചിലയിനങ്ങളില്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമാത്രം അവസരം നല്‍കുകയായിരുന്നു. അതിനുമുമ്പെ കോടതികയറിയ താരങ്ങളില്‍ അഞ്ജലിക്കൊപ്പം ഗൗരി നന്ദനയും ടി.പി. അമലും ഫൈനലിലുമത്തെി. ഇവരില്ലായിരുന്നുവെങ്കില്‍ ഫൈനലില്‍ കേരളത്തിന്‍െറ സാന്നിധ്യം സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാത്രമൊതുങ്ങുമായിരുന്നു. 2010 മുതല്‍ സ്വീകരിച്ച സെലക്ഷന്‍ മാനദണ്ഡങ്ങള്‍ മാറ്റാനാവില്ളെന്ന അധികൃതരുടെ പിടിവാശിക്ക് മുഖത്തേറ്റ അടിയാണ് അഞ്ജലിയുടെ മെഡല്‍ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.