???????? 5000 ???????? ???????????? ???????? ????? ????????????? ??.??. ??????? ???????

നീന ഗുഡ്ബൈ പറഞ്ഞു; ഇനി അനിയന്‍ നടക്കും

കോഴിക്കോട്: ദേശീയ മീറ്റിലെ ആറാം സ്വര്‍ണവുമായി യൂത്ത് ഒളിമ്പ്യന്‍ കെ.ടി. നീന സ്കൂള്‍ മീറ്റിനോട് വിടചൊല്ലി. ഇനി ചേച്ചിയുടെ നടത്തമേറ്റെടുക്കാന്‍ അനിയന്‍ സി.ടി. നിധീഷുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കി.മീ. നടത്തത്തിലൂടെയാണ് (24:53.76 മി.) നീന സ്കൂള്‍ മേളയുടെ താരപ്പൊലിമയോട് വിടപറഞ്ഞത്.
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി ഏഴുവര്‍ഷം പൊന്നണിഞ്ഞ ട്രാക്കിലൂടെയായിരുന്നു ദേശീയ മീറ്റിലെ ആറാം സ്വര്‍ണം. സഹോദരന്‍ സി.ടി. നിധീഷ് ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കി.മീറ്ററില്‍ വെങ്കലമണിഞ്ഞു (23:08.15 മി). ഇരുവരും പറളി എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ്. പ്ളസ് ടുക്കാരിയായ നീനയുടെ ദൗത്യമേറ്റെടുക്കാന്‍ 10ാം ക്ളാസുകാരനായ നിധീഷ് ഇനി സ്കൂള്‍ മേളകളിലുണ്ടാവും.  ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ 11ാം സ്ഥാനവും 2013ലെ ലോക യൂത്ത് മീറ്റില്‍ 14ാമതും എത്തിയ നീന ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ നാലാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. ഈയിനത്തില്‍ വെള്ളി മുണ്ടൂര്‍ സ്കൂളിന്‍െറ വൈദേഹി നേടി. രാജസ്ഥാന്‍െറ സോനാല്‍ സുഖ്വാള്‍ വെങ്കലം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയുടെ രവീന്ദര്‍ സ്വര്‍ണവും പഞ്ചാബിന്‍െറ അമന്‍ജോത് ജോഷി വെള്ളിയും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.