??????? ????????????

നടത്തം സ്വര്‍ണസാന്ദ്രം; ആശക്ക് നിരാശ


കോഴിക്കോട്: സംസ്ഥാന മീറ്റിലെ സ്വര്‍ണനേട്ടം ദേശീയ മീറ്റിലും തുടര്‍ന്ന് കുഞ്ഞുസാന്ദ്ര. 3000 മീറ്ററില്‍ ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നടത്തത്തില്‍ സാന്ദ്രയിലൂടെയാണ് കേരളം സ്വര്‍ണമണിഞ്ഞത്. 15 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് കല്ലടി എച്ച്.എസിലെ സാന്ദ്ര സുരേന്ദ്രന്‍ തന്‍െറ ദേശീയ മീറ്റിലെ കന്നി സ്വര്‍ണം നടന്നെടുത്തത്. സാന്ദ്രയോടൊപ്പം മത്സരിച്ച കേരളത്തിന്‍െറ ആശ സോമനെ ഫൗളിനെതുടര്‍ന്ന് അയോഗ്യയാക്കി. ഇക്കഴിഞ്ഞ സംസ്ഥാന മീറ്റില്‍  14:08:38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സാന്ദ്ര 2012ല്‍ പറളിയുടെ കെ.ടി. നീനയുടെ (14:11:70 സെ) സംസ്ഥാന റെക്കോഡ് തിരുത്തിയെഴുതി.
2008ലെ കെ.എം. മീഷ്മയുടെ ദേശീയ റെക്കോഡും (14:41:40 സെ) മറികടന്ന് ഒന്നാമതായി ഫിനിഷ് ചെയ്തിരുന്നു. കന്നി ദേശീയ മീറ്റില്‍ തന്നെ സുവര്‍ണനേട്ടത്തിന്‍െറ ഉടമയായിരിക്കുകയാണ് സാന്ദ്ര. നെന്മാറ ചേരാമംഗലം സുരേന്ദ്രന്‍-സരസ്വതി ദമ്പതികളുടെ മകളാണ് സാന്ദ്ര. ഏഴുമാസത്തെ പരിശീലനത്തിലൂടെയാണ് രണ്ട് മീറ്റുകളിലും സ്വര്‍ണമണിഞ്ഞത്. സാന്ദ്രയുടെ മത്സരം കാണാന്‍ പാലക്കാട്  നെന്മാറ ചേരാംമംഗലത്തെ കുടുംബക്കാര്‍ മുഴുവന്‍ എത്തിയിരുന്നു. ചത്തെുതൊഴിലാളിയായ പിതാവ് സുരേന്ദ്രനും ഇത് അഭിമാനനിമിഷം. മത്സരശേഷം മകളെ വാരിപ്പുണര്‍ന്നുകൊണ്ട് കണ്ണീരണിഞ്ഞാണ് ആ പിതാവ് മകളോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.