?????? ?????? 100 ???????? ?????? ?????? ????? ????? ?????? (????)

കേരളത്തിന് ട്രാക്ക് തെറ്റി

കോഴിക്കോട്: അപ്പീലുകളുടെ ബലത്തില്‍ സ്പ്രിന്‍റ് ട്രാക്കിലിറങ്ങിയിട്ടും കേരളത്തിന് അതിവേഗക്കാരുടെ പോരാട്ടത്തില്‍ സ്വര്‍ണത്തിളക്കത്തിലേറാനായില്ല. രാജ്യത്തിന് അഭിമാനിക്കാവുന്ന സ്പ്രിന്‍റര്‍മാരെ സമ്മാനിച്ച കേരളം ഈ ഇനത്തില്‍ പിന്നോട്ടെന്ന് ഓര്‍മപ്പെടുത്തി 61ാമത് ദേശീയ സ്കൂള്‍ മീറ്റിലെ 100 മീറ്റര്‍ പോരാട്ടം. വേഗമേറിയ താരത്തെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ആതിഥേയരുടെ അക്കൗണ്ടിലത്തെിയത് ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം. സീനിയര്‍ ആണ്‍കുട്ടികളില്‍ വെള്ളി നേടിയ കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ കെ.എസ്. പ്രണവും (10.81സെ), സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ വെങ്കലം നേടിയ പി.ഡി. അഞ്ജലിയും (12.62സെ) മാത്രം കേരളത്തിന് ആശ്വാസമായി.

സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ മാനസി
 

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളായി ആറിനങ്ങളുടെ ഫൈനലിലേക്ക് അഞ്ചു കേരളതാരങ്ങള്‍ക്ക് മാത്രമായിരുന്നു യോഗ്യത. അതില്‍തന്നെ സീനിയര്‍ പെണ്‍, സബ്ജൂനിയര്‍ ആണ്‍ വിഭാഗങ്ങളില്‍ കേരളതാരങ്ങളൊന്നുമില്ലാതായി. മറ്റു വിഭാഗങ്ങളിലായി ഫൈനലിലത്തെിയ അഞ്ചുപേരില്‍ മൂന്നും അപ്പീല്‍ വഴിയത്തെിയവരും. എന്നാല്‍, സ്റ്റാര്‍ട്ടിങ് ബ്ളോക്കിലെ വെടിമുഴക്കത്തിനുപിന്നാലെ ഇതര സംസ്ഥാന താരങ്ങള്‍ കുതിച്ചുപാഞ്ഞതോടെ കേരളം പിന്തള്ളപ്പെട്ടു. സീനിയര്‍ പെണ്‍കുട്ടികളില്‍ സെമിയില്‍പോലും മത്സരിക്കാന്‍ കേരളത്തിന് യോഗ്യതയുമില്ലായിരുന്നു.
അപ്പീല്‍ വഴിയത്തെിയ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ പി.ഡി. അഞ്ജലി ജൂനിയര്‍ പെണ്‍കുട്ടികളില്‍ മെഡലണിഞ്ഞ് മാനം കാത്തു. അതേസമയം, മറ്റു അപ്പീലുകാരായ  സെന്‍റ് തോമസ് ഗേള്‍സ് എച്ച്.എസ് പെരുമണ്ണൂരിലെ ഗൗരി നന്ദന (സബ്ജൂനിയര്‍ പെണ്‍) ഏഴാമതും പറളി എച്ച്.എസ്.എസിലെ ടി.പി. അമല്‍ (ജൂനിയര്‍ ആണ്‍) അഞ്ചാമതുമായി. 2012ന് ശേഷം ഇതാദ്യമായാണ് കേരളം ദേശീയ ജൂനിയര്‍ മീറ്റ് 100 മീറ്ററില്‍ സ്വര്‍ണമില്ലാതെ മടങ്ങുന്നത്. കഴിഞ്ഞവര്‍ഷം രണ്ട് സ്വര്‍ണമണിഞ്ഞവര്‍, 2009ല്‍ കൊച്ചിയില്‍ നടന്ന മീറ്റില്‍ നാല് സ്വര്‍ണമണിഞ്ഞ് റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ വെള്ളി നേടിയ കേരളത്തിന്‍െറ കെ.എസ്. പ്രണവ്
 


മിന്നല്‍ തമിഴ്
അതിവേഗക്കാരുടെ ട്രാക്കില്‍ പൊന്നുവിളയിച്ച് തമിഴ്നാടിന്‍െറ കൊയ്ത്തുത്സവം. 100 മീറ്റര്‍ ഫൈനലില്‍ ആറുവിഭാഗങ്ങളിലായി ഒമ്പതു തമിഴ്താരങ്ങളാണ് ട്രാക്കിലിറങ്ങിയത്. മീറ്റിലെ അതിവേഗക്കാരി തമിഴ് ശെല്‍വി ഉള്‍പ്പെടെ രണ്ടുസ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും നേടി ട്രാക്കിലെ ആധിപത്യം സ്വന്തം പേരിലാക്കി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ചെന്നൈ പച്ചേപാസ് എച്ച്.എസ്.എസ് പത്താംക്ളാസുകാരന്‍ അജിത് കുമാര്‍ (11.08) സ്വര്‍ണമണിഞ്ഞു. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ വിദ്യോധയ സ്കൂളിലെ ഒമ്പതാംക്ളാസുകാരി ഗിരിധരണി വെള്ളി നേടി. സ്പ്രിന്‍റ് ഇനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധനല്‍കുന്ന അക്കാദമികളുടെ നേട്ടംകൂടിയാണ് തമിഴ്നാടിന്‍െറ കുതിപ്പ്. മധുര, തേവര്‍കോട്ട മേഖലയില്‍നിന്നുള്ള താരങ്ങളാണ് 100ല്‍ ഫൈനലില്‍ കടന്നവരിലേറെയും. തമിഴ്നാടിന് മത്സരിക്കുന്ന മലയാളി അത്ലറ്റ് സാന്ദ്ര തെരേസ ജൂനിയറില്‍ അഞ്ചാമതത്തെി.

മനീഷ്, തമിഴ് ശെല്‍വി അതിവേഗക്കാര്‍
ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തെ വേഗംകൊണ്ട് പുളകമണിയിച്ച് 100 മീറ്റര്‍ ഫൈനലില്‍ കര്‍ണാടകതാരം മനീഷും തമിഴ്നാടിന്‍െറ തമിഴ് ശെല്‍വിയും അതിവേഗക്കാരായി മാറി. സീനിയര്‍ ആണ്‍കുട്ടികള്‍ സീനിയറില്‍ ഉഡുപ്പി എം.ഡി.എം കോളജ് പ്ളസ് ടു വിദ്യാര്‍ഥി മനീഷ് 10.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. കേരളതാരം കെ.എസ്. പ്രണവ് രണ്ടും മഹാരാഷ്ട്രയുടെ ഡെന്‍സില്‍ പീറ്റേഴ്സ് മൂന്നും സ്ഥാനത്തത്തെി. ഫൗള്‍സ്റ്റാര്‍ട്ട് താളംതെറ്റിച്ച സീനിയര്‍ പെണ്‍കുട്ടികളില്‍ ഫോട്ടോഫിനിഷിലൂടെയായിരുന്നു തമിഴ് ശെല്‍വിയുടെ (12.39സെ) സ്വര്‍ണം. മഹാരാഷ്ട്രയുടെ സിദ്ദി ഹീര (12.40) വെള്ളിയും കര്‍ണാടകയുടെ സി.എച്ച്. വിശ്വ (12.68) വെങ്കലവുമണിഞ്ഞു. ജൂനിയര്‍ ആണ്‍: സി. അജിത് കുമാര്‍ (തമിഴ്നാട് 11.08), പെണ്‍: റോസലിന്‍ ലൂയിസ് (12.43 സെ, മഹാരാഷ്ട്ര) . സബ്ജൂനിയര്‍ ആണ്‍: നിസാര്‍ അഹമ്മദ് (11.55സെ, ഡല്‍ഹി), പെണ്‍: മാനസി പെന്ദാര്‍കര്‍ (12.95, മഹാരാഷ്ട്ര).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT