ഹൈദരാബാദ്: ട്രാക്കിലെ മേധാവിത്വം കൈവിടാതെ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ നാലാം ദിനത്തില്‍ കേരളത്തിന് രണ്ട് സ്വര്‍ണംകൂടി. പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ജിതിന്‍ പോളിന് ഒളിമ്പിക് യോഗ്യത നേടാനായില്ളെങ്കിലും 49.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു. ഇതേ വിഭാഗത്തില്‍ കേരളത്തിന്‍െറ തന്നെ എം.പി. ജാബിറിനാണ് വെള്ളി. ഹെപ്റ്റാത്ലണിലാണ് കേരളത്തിന്‍െറ രണ്ടാം സ്വര്‍ണം പിറന്നത്. കെ.ഡി. സിന്ധു 4441 പോയന്‍േറാടെ ഒന്നാമതത്തെി വിവാഹസമ്മാനത്തിന് സ്വര്‍ണപ്പകിട്ട് നല്‍കി. ഭര്‍ത്താവ് എ.വി. രാകേഷ് രണ്ടു ദിവസം മുമ്പ് ട്രിപ്പ്ള്‍ ജംപില്‍ കേരളത്തിനായി വെള്ളിയണിഞ്ഞിരുന്നു.
വനിതകളുടെ 400 മീറ്ററില്‍ ജിസ്ന മാത്യു, പുരുഷന്മാരുടെ 400 മീറ്ററില്‍ നോഹ നിര്‍മല്‍ ടോം, പുരുഷന്മാരുടെ 4x100 മീറ്റര്‍ റിലേയില്‍ പുരുഷ ടീം എന്നിവരാണ് മറ്റു വെളളിമെഡല്‍ നേട്ടക്കാര്‍. ഹെപ്റ്റാത്ലണില്‍ അനില ജോസ് വെങ്കലമണിഞ്ഞു. അതേസമയം, 400 മീറ്റര്‍ വനിതകളില്‍ ഒളിമ്പിക് യോഗ്യത നേടിയ ഹരിയാനയുടെ നിര്‍മല ഷെറോനാണ് ഗച്ചിബൗളി ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ താരമായത്. മീറ്റ് റെക്കോഡ് തകര്‍ത്ത പ്രകടനവുമായാണ് നിര്‍മല ഒളിമ്പിക് യോഗ്യത നേടിയത്. മീറ്റ് ശനിയാഴ്ച അവസാനിക്കാനിരിക്കെ എട്ടു സ്വര്‍ണവും ഏഴു വെള്ളിയും എട്ടു വെങ്കലവുമായി കേരളം കിരീടം നിലനിര്‍ത്തുമെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.