പ്രിട്ടോറിയ: കൃത്രിമക്കാലില്‍ ഒളിമ്പിക്സ് ട്രാക്കിലോടി ലോകത്തെ വിസ്മയിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ബ്ളേഡ് റണ്ണര്‍ ഓസ്കര്‍ പിസ്റ്റോറിയസിന് ആറു വര്‍ഷം തടവ്. കാമുകി റീവ സ്റ്റീന്‍കാപിനെ വെടിവെച്ചുകൊന്ന കേസില്‍ അപ്പീല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. 2013 ഫെബ്രുവരി 14 വാലന്‍ൈറന്‍സ് ദിനത്തില്‍ പ്രിട്ടോറിയയിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ബ്ളേഡ് റണ്ണറുടെ വെടിയേറ്റ് കാമുകി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 2014 നവംബറില്‍ പിസ്റ്റോറിയസിനെ വിചാരണക്കോടതി അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ റീവ സ്റ്റീന്‍കാപിന്‍െറ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ആറുവര്‍ഷത്തേക്ക് ശിക്ഷ വിധിച്ചത്. സുപ്രീംകോടതിയിലെ അഞ്ചംഗ പാനല്‍ ഏഴ് മാസം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലായിരുന്നു പുതിയ ശിക്ഷാവിധി. 15 വര്‍ഷം വരെ തടവ് വിധിക്കാനുള്ള കേസാണെങ്കിലും ഇളവനുവദിക്കാവുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ആറു വര്‍ഷമാക്കിയതെന്ന് ജഡ്ജി തൊകോസില്‍ മാസിപ വ്യക്തമാക്കി.
വീട്ടിനകത്തെ കുളിമുറിയില്‍ അതിരാവിലെയാണ് കാമുകി വെടിയേറ്റ് വീണത്. കുറ്റം സമ്മതിച്ച പിസ്റ്റോറിയസ്, ആളറിയാതെയാണ് തോക്കെടുത്തതെന്ന് കോടതിയോട് ബോധിപ്പിച്ചു. മോഷണത്തിനായി അതിക്രമിച്ചു കയറിയതെന്ന് കരുതിയാണ് ശബ്ദംകേട്ട ഭാഗത്തേക്ക് നിറയൊഴിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്‍െറ പക്ഷം. എന്നാല്‍, ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്നാണ് വെടിവെച്ചതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.നേരത്തെ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച പിസ്റ്റോറിയസ് പിന്നീട് വീട്ടുതടങ്കലിലായിരുന്നു. പുതിയ വിധിപ്രഖ്യാപനത്തോടെ ജയിലിലേക്ക് മാറ്റി.11ാം വയസ്സില്‍ ഇരു കാലുകളും നഷ്ടമായ പിസ്റ്റോറിയസ് കൃത്രിമക്കാലിലായിരുന്നു കായികലോകത്തെ വിസ്മയിപ്പിച്ചത്. പാരാലിമ്പിക്സുകളില്‍ ആറ് സ്വര്‍ണം നേടിയ താരം, 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിച്ചു. ഇരു ഒളിമ്പിക്സിലും മത്സരിച്ച ആദ്യ അത്ലറ്റായും ഇദ്ദേഹം മാറി. 2011 ദെയ്ഗു ലോക ചാമ്പ്യന്‍ഷിപ്പില്‍ മറ്റ് അത്ലറ്റുകള്‍ക്കൊപ്പം മത്സരിച്ച് 4x400 റിലേയില്‍ സ്വര്‍ണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.