ഉത്തേജക മരുന്ന് പരിശോധനയില്‍ നര്‍സിങ് പരാജയപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ പരത്തി മരുന്നടി വിവാദം. ലോക കായിക മാമാങ്കത്തിന് 10 നാള്‍ ശേഷിക്കേ ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിലെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക പരിശോധനയില്‍ കുടുങ്ങി. ദേശീയ ഉത്തേജക പരിശോധന ഏജന്‍സി (നാഡ) നടത്തിയ ബി സാമ്പ്ള്‍ പരിശോധനയിലും നിരോധിത മരുന്നിന്‍െറ അംശം കണ്ടത്തെി.

നര്‍സിങ്ങിന്‍െറ മൂത്രത്തില്‍ ഉത്തേജക മരുന്നിന്‍െറ അംശം കണ്ടത്തെിയതായി നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബി സാമ്പ്ള്‍ നര്‍സിങ്ങിന്‍െറ സാന്നിധ്യത്തിലാണ് തുറന്നു പരിശോധിച്ചതെന്ന് നവിന്‍ വ്യക്തമാക്കി. ശനിയാഴ്ച നര്‍സിങ് നാഡ അച്ചടക്ക സമിതിയുടെ മുമ്പാകെ ഹാജരായി. എത്രയും വേഗം തുടര്‍ നടപടികളുണ്ടാകുമെന്നും നവിന്‍ അഗര്‍വാള്‍ അറിയിച്ചു.

നര്‍സിങ് മരുന്നടിച്ചതായി കണ്ടത്തെിയെന്ന് കായിക മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ നാഡക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രാലയ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 74 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിക്കാനാണ് നര്‍സിങ് യോഗ്യത നേടിയത്. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ നര്‍സിങ് രണ്ടു തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ സുശീല്‍ സിങ്ങിനെ നിയമയുദ്ധത്തിലൂടെ മറികടന്നാണ് ഒളിമ്പിക് ടീമില്‍ ഇടംപിടിച്ചത്. എന്നാല്‍, താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ളെന്നും ഭക്ഷണത്തില്‍ കൃത്രിമം കലര്‍ത്തി തന്നെ കുടുക്കിയതാണെന്നുമാണ് നര്‍സിങ്ങിന്‍െറ വിശദീകരണം. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും സത്യം പുറത്തുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.