വിയന്ന: ലോക കായിക മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ റഷ്യയുടെ ഒളിമ്പിക്സ് പങ്കാളിത്തത്തിെൻറ കാര്യത്തിൽ രാജ്യാന്തര ഒളിമ്പിക്സ് സമിതിയുടെ തീരുമാനം ഇന്നറിയാം. കഴിഞ്ഞ ദിവസം ലോക കായിക തര്‍ക്ക പരിഹാര കോടതി റഷ്യയിലെ അത്ലറ്റിക്കുകളെ വിലക്കിയിരുന്നു. റഷ്യയെ റിയോയിലെത്തിക്കാൻ പ്രസിഡന്റ് പുടിനും സോവിയറ്റ് യൂനിയന്‍ നേതാവായ മിഹയില്‍ ഗൊര്‍ബച്ചേവും നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട റഷ്യയെ നേരത്തെ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനും വിലക്കിയിരുന്നു. തുടര്‍ന്ന് 68 റഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് അത്ലറ്റുകള് രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. രാജ്യാന്തര ഒളിമ്പിക്സ് സമിതിയുടെ തീരുമാനവും റഷ്യക്ക് എതിരായാൽ പോള്‍വാള്‍ട്ട് താരം യെലേന ഇസിന്‍ബയേവയടക്കമുള്ള നിരവധി ഒളിമ്പിക്സ് താരങ്ങൾ ഇത്തവണത്തെ മൽസരത്തിനുണ്ടാവില്ല. ഒളിമ്പിക്സ് പതാകക്ക് കീഴില്‍ സ്വതന്ത്ര അത്‌ലറ്റുകളായി മല്‍സരിക്കുക എന്നതാണ് ഇവര്‍ക്കു മുന്നിലുള്ള ഏക വഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.