ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി ടീമംഗം നര്‍സിങ്ങിന് പിന്തുണയുമായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ‘ക്ളീന്‍ ഇമേജുള്ള താരമാണ് നര്‍സിങ്. അദ്ദേഹം ഒരിക്കലും മരുന്നടിക്കില്ല. ഒളിമ്പിക്സിന് പത്ത് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ഉയര്‍ന്നുവന്ന മരുന്നടിയെ കുറിച്ച് അന്വേഷിക്കണം’ ട്വിറ്റര്‍ വഴി യോഗേശ്വര്‍ പറഞ്ഞു. ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ഇദ്ദേഹം, റിയോ ഒളിമ്പിക്സില്‍ ടീമിലിടം സംബന്ധിച്ച തര്‍ക്കത്തിലും നര്‍സിങ്ങിന് പിന്തുണയുമായി രംഗത്തത്തെിയിരുന്നു.
അതേസമയം, നര്‍സിങ്ങിന്‍െറ ഒളിമ്പിക്സ് പങ്കാളിത്തം ഏതാണ്ട് അസ്തമിച്ചതായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ രാജ്യസഭയെ അറിയിച്ചു. ‘പരിശോധനാ ഫലത്തിനു പിന്നാലെ നര്‍സിങ് സസ്പെന്‍ഷനിലാണ്. ഒളിമ്പിക് കമ്മിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഒളിമ്പിക്സില്‍ പങ്കെടുക്കാനാവില്ല’ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.