ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്‍െറ ആത്മവിശ്വാസം കെടുത്തുംവിധം പരാമര്‍ശം നടത്തിയ അഞ്ജു ബോബി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശവുമായി ഒളിമ്പ്യന്‍ പി.ടി. ഉഷ രംഗത്ത്. റിയോയിലേക്ക് വലിയ സംഘവുമായി പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന് മെഡല്‍ സാധ്യതയില്ളെന്ന അഞ്ജുവിന്‍െറ പരാമര്‍ശമാണ് ഉഷയെ ചൊടിപ്പിച്ചത്. ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമിട്ടുള്ള ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം (ടോപ്) പദ്ധതിയുടെ തലപ്പത്തിരിക്കുന്ന അഞ്ജുവിന്‍േറത് നിരുത്തരവാദ പ്രസ്താവനയെന്നായിരുന്നു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉഷയുടെ പ്രതികരണം.
മെഡല്‍ സാധ്യതയൊന്നും പ്രവചിക്കാനാവില്ല. മികച്ച സംഘമാണ് റിയോയില്‍ ഇന്ത്യക്കായിറങ്ങുന്നത്. ലോക ജൂനിയര്‍ മീറ്റില്‍ നീരജ് ചോപ്രയുടെ ലോകറെക്കോഡ് പ്രകടനം തന്നെ പ്രവചനങ്ങളെ തള്ളുന്നതായിരുന്നു. അതേപോലെ മിടുക്കുള്ളവരാണ് റിയോയിലും ഇറങ്ങുന്നത്. ഒരുപിടി താരങ്ങള്‍ ഒളിമ്പിക്സ് ഫൈനലിലത്തെും.
ഇന്ത്യന്‍ അത്ലറ്റിക്സിലെ പുതിയകാര്യങ്ങളെ കുറിച്ച് അഞ്ജുവിന് ധാരണയില്ളെന്നാണ് മനസ്സിലാവുന്നത്. അത്ലറ്റുകളെ നിരാശപ്പെടുത്തരുത് -ഒളിമ്പിക്സ് ടീമംഗങ്ങളായ ടിന്‍റു ലൂക്കയുടെയും ജിസ്ന മാത്യുവിന്‍െറയും പരിശീലകയായ ഉഷ പറഞ്ഞു. അണ്ടര്‍ 20 ലോകമീറ്റില്‍ ഇന്ത്യന്‍ പരിശീലക സംഘത്തില്‍ അംഗമായിരുന്നു ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.