റിയോ ഡെ ജനിറോ: ലോക കായികോത്സവത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യന്‍ സംഘങ്ങള്‍ എത്തിത്തുടങ്ങി. ഷൂട്ടര്‍മാരായ ജിത്തുറായ്, പ്രകാശ് നഞ്ചപ്പ, ഗുര്‍പ്രീത് സിങ്, മാനവ്ജിത് സന്ധു, അപൂര്‍വി ചന്ദേല, അയോണിക പോള്‍ എന്നിവര്‍ റിയോയിലുണ്ട്. നടത്ത മത്സരത്തിനുള്ള കുശ്ബീര്‍ കൗര്‍, സപ്ന പുനിയ, സന്ദീപ് കുമാര്‍, മനീഷ് റാവത്ത്, ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍, ബോക്സര്‍മാരായ ശിവ ഥാപ്പ, മനോജ് കുമാര്‍ എന്നിവരും കാലേക്കൂട്ടി എത്തി. ഇവര്‍ക്കൊപ്പം പരിശീലകരുടെയും ഡോക്ടര്‍മാരുടെയും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും പട തന്നെയുണ്ട്.
പുതിയ ഒളിമ്പിക് വില്ളേജില്‍ എല്ലാവര്‍ക്കും കയറിക്കൂടാനായിട്ടില്ല. അവസാന മിനുക്കുപണികള്‍ ബാക്കിയുണ്ട്. രണ്ട് ദിവസത്തിനകം എല്ലാ ജോലികളും പൂര്‍ത്തിയാകുമെന്ന് ഇന്ത്യന്‍ സംഘത്തിന്‍െറ ചെഫ് ഡി മിഷന്‍ രാകേഷ് ഗുപ്ത പറഞ്ഞു.
വില്ളേജിലെ ഭക്ഷണമുറിയില്‍ വെച്ച് രാകേഷ് ഗുപ്തയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു? ഇന്ത്യന്‍ ടീം എത്ര മെഡലുകളാണ് പ്രതീക്ഷിക്കുന്നതെന്നും ചോദിച്ച ബാക്, ടീം നേരത്തെ എത്തിയത്് നല്ല കാര്യമാണെന്നും രാകേഷ് ഗുപ്തയോട് പറഞ്ഞു. എല്ലാ സംഘത്തലവന്മാരുടെയും യോഗത്തിലും ഐ.ഒ.സി തലവന്‍ തോമസ് ബാക് എത്തിയിരുന്നു.
ഇന്ത്യക്കാര്‍ക്കായി സസ്യേതര ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒളിമ്പിക് വില്ളേജിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.