സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: കോട്ടയം കുതിക്കുന്നു

തിരുവനന്തപുരം: 60ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് അനന്തപുരിയില്‍ വര്‍ണാഭമായ തുടക്കം. പോള്‍വാള്‍ട്ടില്‍ മീറ്റ് റെക്കോഡ് പിറന്ന ആദ്യദിനം 99 പോയന്‍റുമായി കോട്ടയമാണ് മുന്നില്‍. 81പോയന്‍റുമായി എറണാകുളം രണ്ടാം സ്ഥാനത്തത്തെിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 68 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരം-48, തൃശൂര്‍-39, കണ്ണൂര്‍-15, ആലപ്പുഴ-11, കൊല്ലം-11, വയനാട്-11, കോഴിക്കോട്-11, ഇടുക്കി-എട്ട്, കാസര്‍കോട്-എട്ട്, പത്തനംതിട്ട-ഏഴ് എന്നിങ്ങനെയാണ് പോയന്‍റ് നില.

വനിതകളുടെ പോള്‍വാള്‍ട്ടില്‍ കോട്ടയം ഇരിങ്ങാലക്കുട സ്വദേശിയും റെയില്‍വേ ജീവനക്കാരിയുമായ ഡിജ കെ.സിയാണ് പുതിയ മീറ്റ് റെക്കോഡിട്ടത്. 3.50 മീറ്റര്‍ ചാടിയ ഡിജ പുതിയ നേട്ടം കൈവരിക്കുകയായിരുന്നു. ഇതോടെ 2008ല്‍ ആര്‍.ജിഷ കുറിച്ച 3.40 മീറ്ററാണ് പഴങ്കഥയായത്.  ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.77 സെക്കന്‍േറാടെ മുന്‍ കോതമംഗലം താരം അനുരൂപ് ജോണ്‍ (എറണാകുളം) ഒന്നാമതത്തെി. അശ്വിന്‍ കെ.പി (തൃശൂര്‍)10.82 ഓടെ രണ്ടാം സ്ഥാനത്തത്തെിയപ്പോള്‍ മുഹമ്മദ് യാസിന്‍ (കണ്ണൂര്‍) മൂന്നാമതായും ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ താരം ഷില്‍ബി എ.പി ഒന്നാം സ്ഥാനം നേടി(12.36). പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാടിന്‍െറ പി.യു. ചിത്ര ഒന്നാമതത്തെി. അനുമോള്‍ തമ്പിക്കാണ് രണ്ടാം സ്ഥാനം. വനിതകളുടെ 10000 മീറ്ററില്‍ പാലക്കാടിന്‍െറ നമിത എന്‍, 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ തൃശൂരിന്‍െറ എം. സുഖിന എന്നിവര്‍ ഒന്നാമതത്തെി. പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ 38.21 മീറ്റര്‍ എറിഞ്ഞ എറണാകുളത്തിന്‍െറ ജസ്റ്റിന്‍ ജോസിനാണ് സ്വര്‍ണം. ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ടുവരെ ഹൈദരാബാദില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള കേരള ടീമിനെ ഈ മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെയായിരിക്കും തെരഞ്ഞെടുക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT