ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സ്; ജിസ്നക്ക് സ്വര്‍ണം

വിയറ്റ്നാം: ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം ജിസ്ന മാത്യുവിന് രണ്ടാം സ്വര്‍ണം. വനിതാ വിഭാഗം 400 മീറ്ററില്‍ 53.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പി.ടി. ഉഷയുടെ ശിഷ്യ പൊന്നണിഞ്ഞത്. 54.92 സെക്കന്‍ഡിലത്തെിയ ചൈനയുടെ ഗ്വിഫന്‍ ഹുവാങ്ങിനാണ് വെള്ളി. ഈ വിഭാഗത്തില്‍ മത്സരിച്ച ഷഹര്‍ബാന സിദ്ദീഖ് ഏഴാം സ്ഥാനത്തേക്ക് പോയി. ശനിയാഴ്ച ജിസ്നയുടേതുള്‍പ്പെടെ നാല് സ്വര്‍ണം ഇന്ത്യക്കാര്‍ സ്വന്തം പേരില്‍ ചേര്‍ത്തു. ഹാമര്‍ ത്രോയില്‍ ആശിഷ് ജേഖാര്‍ സ്വര്‍ണം നേടിയപ്പോള്‍, 1500 മീറ്ററില്‍ അജയ് സരോജ് ഒന്നാമതത്തെി. വനിതാവിഭാഗം 1500 മീറ്ററില്‍ സ്വര്‍ണവും വെങ്കലവും ഇന്ത്യ സ്വന്തമാക്കി. 4.29.50 മിനിറ്റില്‍ കുതിച്ചത്തെിയ ലില്ലി ദാസ് സ്വര്‍ണമണിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT