സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ്ചാമ്പ്യന്‍ഷിപ്: എറണാകുളം ചാമ്പ്യന്‍

തിരുവനന്തപുരം: അവസാന നിമിഷം വരെ ആവേശം കത്തിനിന്ന സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളത്തിന് കിരീടം. 185 പോയന്‍റുമായി കോട്ടയവും എറണാകുളവും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിനൊടുവില്‍ കൂടുതല്‍ സ്വര്‍ണം നേടിയ എറണാകുളത്തെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു. 14 സ്വര്‍ണം നേടിയ എറണാകുളത്തിന് പിന്നല്‍ 11 സ്വര്‍ണവുമായി കോട്ടയം നിലയുറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 146 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ശനിയാഴ്ച ഉച്ചവരെയും പാലക്കാടിന് പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്ന എറണാകുളത്തിന് മീറ്റിലെ അവസാന ഇനങ്ങളായ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍, പെണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍, പുരുഷ-വനിത 5000മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ മേധാവിത്വം പുലര്‍ത്താനായതാണ് നേട്ടമായത്.
വനിതകളില്‍ 158 പോയന്‍േറാടെ കോട്ടയം ചാമ്പ്യന്മാരായപ്പോള്‍ 80 പോയന്‍റുമായി പാലക്കാടാണ് റണ്ണേഴ്സ് അപ്. പുരുഷന്മാരില്‍ 132 പോയന്‍േറാടെ എറണാകുളം ചാമ്പ്യന്മാരായപ്പോള്‍ 66 പോയന്‍റുമായി പാലക്കാടിനാണ് രണ്ടാം സ്ഥാനം. ഡെക്കാത്ത്ലണില്‍  പി.പി. മുഹമ്മദ് ഹഫ്ത്തീര്‍ മീറ്റ് റെക്കോഡിട്ടു. 6647 പോയന്‍റാണ് മുഹമ്മദ് നേടിയത്.

ദേശീയ താരം പി.യു. ചിത്ര നേടിയ ഇരട്ട സ്വര്‍ണമാണ് ശനിയാഴ്ചത്തെ മറ്റൊരു പ്രത്യേകത. 5000 മീറ്ററിലാണ് ചിത്ര ഒന്നാമതത്തെിയത്. നേരത്തേ 1500 മീറ്ററിലും പാലക്കാടിനായി ഇറങ്ങിയ ചിത്ര സ്വര്‍ണം നേടിയിരുന്നു. ശനിയാഴ്ച നടന്ന വനിതകളുടെ ട്രിപ്പ്ള്‍ ജംപില്‍ ജനിമോള്‍ ജോയി സ്വര്‍ണം നേടി(12.85മീറ്റര്‍). വനിതകളുടെ ഡിസ്കസ് ത്രോയില്‍ തൃശൂരിന്‍െറ റീമാനാഥ് ഒന്നാം സ്ഥാനത്തത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT