‘കായികരംഗത്തെ എല്ലാവര്‍ക്കും കൊല്ലാം, പക്ഷേ കായികതാരങ്ങളെ തോല്‍പ്പിക്കാനാവില്ല’

തിരുവനന്തപുരം: അപമാനം സഹിച്ച് തുടരാനാകില്ളെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ധാര്‍മികതയുടെ പേരിലാണ് അതിനു തയാറായതെന്നും അഞ്ജു ബോബി ജോര്‍ജ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കായികരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, സ്ഥാനം ഏറ്റെടുത്തതോടെ  കൗണ്‍സിലിലെ പല കാര്യങ്ങളിലും സംശയം തോന്നി. ഫയലുകളിലും ക്രമക്കേടുകള്‍ കണ്ടു. ഇതിനു ശേഷമാണു പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. തന്‍െറ മെയില്‍ ഹാക്ക് ചെയ്തു. കഴിഞ്ഞ ആറുമാസത്തെ ഭരണത്തില്‍ അഴിമതി ആരോപിക്കുന്ന സര്‍ക്കാര്‍ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും അഞ്ജു പറഞ്ഞു.

അഞ്ച് മെഡല്‍ കിട്ടിയ കോച്ച് എന്ന സ്പെഷല്‍ പരിഗണനയിലാണ് അജിത്ത് മാര്‍ക്കോസിന്‍െ നിയമനം പരിഗണനക്കു വന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റല്ല, സര്‍ക്കാറാണ് നിയമനങ്ങള്‍ നടത്തുന്നത്. അജിത്തിന് എല്ലാ യോഗ്യതയും ഉണ്ട്.  മുന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഫയല്‍ മാറ്റിവെച്ചിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അജിത്തും  രാജിവെക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് ഇതു പുതുമയല്ല. താന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയപ്പോള്‍ കോച്ചും ഭര്‍ത്താവുമായ ബോബി ജോര്‍ജിന് ജോലി നല്‍കിയതിനെ പറ്റി വിവാദം ഉണ്ടായിരുന്നു. അന്ന് അദ്ദേഹവും കേരളത്തിലെ ജോലി രാജിവെച്ചിരുന്നു. കായികരംഗത്തെ എല്ലാവര്‍ക്കും കൊല്ലാം, പക്ഷേ കായികതാരങ്ങളെ തോല്‍പ്പിക്കാനാവില്ല. കായികരംഗത്ത് കേരളത്തിനായി എന്തെങ്കിലും ചെയ്യാന്‍ തനിക്ക് പദവിയുടെ ആവശ്യമില്ളെന്നും അഞ്ജു പറഞ്ഞു.


അഡ്ഹോക്ക് കമ്മിറ്റി വേണ്ട, നാമനിര്‍ദേശത്തിലൂടെതന്നെ പുതിയ ഭരണസമിതിയെ സര്‍ക്കാറിന് നിയമിക്കാം
തിരുവനന്തപുരം: കാലാവധി തികയുന്നതിനു മുമ്പ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി ഒന്നാകെ രാജിവെച്ചത് ഇടതുപക്ഷ സര്‍ക്കാറിന് നേട്ടമായി. ഇതോടെ അഡ്ഹോക്ക് കമ്മിറ്റിയെ കൗണ്‍സിലിന്‍െറ ഭരണച്ചുമതല ഏല്‍പ്പിക്കാതെതന്നെ നിലവിലെ കായികനിയമം വഴി തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ കൗണ്‍സിലിന്‍െറ ഭരണസമിതിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിക്കും.
നാമനിര്‍ദേശത്തിലൂടെ അംഗങ്ങളെ നിയമിക്കുന്ന രീതി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് നടപ്പാക്കിയത്. എന്നാല്‍, തെരഞ്ഞെടുപ്പിലൂടെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളെ നിശ്ചയിക്കുന്നതിനാണ് എല്‍.ഡി.എഫ് സര്‍ക്കാറിന് താല്‍പര്യം. ഇതിനായി കായികനിയമം ഭേദഗതി ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അഞ്ചു വര്‍ഷം കാലാവധിയുള്ള ഭരണസമിതി ആറര മാസത്തിനുള്ളില്‍ രാജിവെച്ചതോടെ നാമനിര്‍ദേശത്തിലൂടെതന്നെ പുതിയ ഭരണസമിതിയെ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിക്കും.

നിലവില്‍ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍െറ പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്. എന്നാല്‍, സ്പോര്‍ട്സ് ലോട്ടറിയിലെ അഴിമതി ആരോപണം ദാസന് ഭീഷണിയായിട്ടുണ്ട്. ഇതോടെ മുന്‍ എം.എല്‍.എയും തിരുവനന്തപുരം ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ വി. ശിവന്‍കുട്ടിയുടെ പേരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതേസമയം, സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയര്‍ ഡയറക്ടര്‍ സഞ്ജയന്‍ കുമാറിനെ പുതിയ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്.

രാജിയില്‍നിന്ന് അഞ്ജു പിന്മാറിയില്ല; കൈ്ളമാക്സില്‍ ചെന്നിത്തല ഇടപെട്ടു
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിന്‍െറ രാജിയെച്ചൊല്ലി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയില്‍ ഭിന്നത. ഒരുവിഭാഗം രാജിവെക്കാന്‍ തയാറാകാത്തതോടെ അവസാനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇടപെട്ടാണ് പ്രസിഡന്‍റിനൊപ്പം ഭരണസമിതിയെ ഒന്നാകെ രാജിവെപ്പിച്ചത്. രാവിലെ അഡ്മിനിട്രേറ്റിവ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തത്തെിയ അഞ്ജു വിമാനത്താവളത്തില്‍ വെച്ചുതന്നെ ഏതാനും മാധ്യമപ്രവര്‍ത്തകരോട് രാജി സ്ഥിരീകരിച്ചിരുന്നു.

യോഗം ആരംഭിച്ച ഉടനെ അഞ്ജു തന്‍െറ നിലപാട് വ്യക്തമാക്കി. അപമാനം സഹിച്ച് തുടരാനില്ളെന്നും കേന്ദ്രസര്‍ക്കാറിന്‍െറ ‘ഖേലോ ഇന്ത്യ’യിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അംഗങ്ങളെ പ്രസിഡന്‍റ് അറിയിച്ചു. എന്നാല്‍ രാജിയെ ടോംജോസ് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തു. അഡ്മിനിട്രേറ്റിവ് ബോര്‍ഡ് മേയ് 31ന് എടുത്ത തീരുമാനങ്ങളില്‍ അഴിമതിയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് 15ദിവസത്തിനകം അവ റദ്ദുചെയ്യാനുള്ള അധികാരമുണ്ടെന്നും അത്തരം നടപടി ഉണ്ടാകാത്ത സ്ഥിതിക്ക് പ്രസിഡന്‍റ് തുടരണമെന്നും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനുജോര്‍ജും വൈസ് പ്രസിഡന്‍റും അഭ്യര്‍ഥിച്ചെങ്കിലും തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ തയാറായില്ല. അങ്ങനെയെങ്കില്‍ അഞ്ജു മാത്രം രാജിവെച്ചാല്‍ മതിയെന്ന നിലപാടിലായി അംഗങ്ങളില്‍ ചിലര്‍. തീരുമാനം അഞ്ജുവും അംഗീകരിച്ചു. അഞ്ജുവിനെ മുന്‍ സര്‍ക്കാര്‍ ഈ സ്ഥാനത്തേക്ക് നിര്‍ബന്ധിച്ചുകൊണ്ടുവന്നതാണെന്നും അവരെ ബലിയാടാക്കാന്‍ കഴിയില്ളെന്നും രാജിവെക്കുന്നെങ്കില്‍ എല്ലാവരും ഒരുമിച്ച് രാജിവെക്കണമെന്നും ചെന്നിത്തല അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ യോഗത്തിലത്തൊത്ത പ്രീജ ശ്രീധരനെയും ടി.സി. മാത്യുവിനെയും ഹോക്കിതാരം ശ്രീജേഷിനെയും ഫോണില്‍ വിളിച്ച് വൈസ് പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി ചെന്നിത്തലയുടെ തീരുമാനം അറിയിക്കുകയും അഞ്ജുവിനൊപ്പം ഭരണസമിതിയൊന്നാകെ രാജിവെക്കുകയുമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT