ഇന്ത്യൻ താരം ദ്യുതി ചന്ദിന്​ ഒളിമ്പിക്​സ്​ 100 മീറ്റർ യോഗ്യത

അൽമാതി: ഇന്ത്യൻ താരം ദ്യുതി ചന്ദിന്​ റിയോ ഒളിമ്പിക്​സ്​ 100 മീറ്റർ യോഗ്യത ലഭിച്ചു. ഖസാക്കിസ്​ഥാനിലെ അൽമാതിയിൽ നടന്ന മീറ്റിലാണ്​ ഇന്ത്യൻ താരം ഒളിമ്പിക്​സ്​ യോഗ്യത നേടിയത്​. പി.ടി ഉഷക്ക്​ ശേഷം ഒളിമ്പിക്​സ്​ 100 മീറ്ററിൽ മൽസരിക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ദ്യുതി നേടി.

11.32 സെക്കൻഡായിരുന്നു ഒളിമ്പിക്​സ്​ യോഗ്യത മാർക്ക്​. ദ്യുതി 11.30 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ്ചെയ്​തു​. നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ത​െൻറ കഠിനാധ്വാനവും കോച്ച്​ രമേശി​െൻറ പിന്തുണയുമാണ്​ ഒളിമ്പിക്​സ്​ യോഗ്യതക്ക്​ സഹായിച്ചതെന്നും ദ്യുതി പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT