ഹൈദരാബാദ്: റിയോ ഒളിമ്പിക്സിന് യോഗ്യത നേടാത്തവര്‍ക്ക് സ്വന്തം നാട്ടില്‍ അവസാന അവസരം. ഹൈദരാബാദില്‍ ചൊവ്വാഴ്ച തുടങ്ങുന്ന 56ാമത് ദേശീയ സീനിയര്‍ അത് ലറ്റിക് മീറ്റാണ് ഒളിമ്പിക്സ് മോഹിക്കുന്നവര്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കുന്നത്. ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിലെ ട്രാക്കിലാണ് ജൂലൈ രണ്ട് വരെ നടക്കുന്ന മീറ്റ് അരങ്ങേറുന്നത്. കേരളത്തില്‍ നിന്നടക്കം പ്രമുഖ താരങ്ങള്‍ മാറ്റുരക്കും. ചൊവ്വാഴ്ച രാവിലെ ആറിന് വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തോടെ മീറ്റിന് തുടക്കമാവും. ആദ്യ ദിനം ആറ് ഫൈനലുകള്‍ നടക്കും.
ആകെ 42 ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ ജേതാക്കളെ തീരുമാനിക്കും. യോഗ്യത ലക്ഷ്യമിട്ടു മത്സരിക്കുന്നതില്‍ ദീര്‍ഘദൂര ഇനത്തില്‍ ഇന്ത്യയുടെ തമിഴ്നാട് താരങ്ങളായ ജി. ലക്ഷ്മണ്‍, എല്‍. സൂര്യ എന്നിവരാണ് പ്രധാനികള്‍. 4-400 മീറ്റര്‍ വിഭാഗം റിലേയിലെ പുരുഷ ടീമും യോഗ്യത തേടി ഇവിടെയിറങ്ങും.മലയാളിതാരമായ രഞ്ജിത്ത് മഹേശ്വരി ട്രിപ്പിള്‍ ജമ്പില്‍ യോഗ്യത തേടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.