വീതംവെച്ച് ജില്ലാ  സ്പോര്‍ട്സ് കൗണ്‍സില്‍ പുന$സംഘടന

തിരുവനന്തപുരം: ഗ്രൂപ്പുകള്‍ക്കും ഘടകകക്ഷികള്‍ക്കും സ്ഥാനം വീതംവെച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പുന$സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പട്ടികയില്‍ ഒപ്പുവെച്ചത്. പട്ടികപ്രകാരം അതാത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമാര്‍ ബുധനാഴ്ച സ്ഥാനമേറ്റു. 14 ജില്ലകളില്‍ കോണ്‍ഗ്രസിന്‍െറ കായിക പോഷകസംഘടനയായ ദേശീയ കായികവേദിക്ക് 10ഉം മുസ്ലിം ലീഗിന് രണ്ടും കേരള കോണ്‍ഗ്രസ് -എം, ജനതാദള്‍ (യു) എന്നിവക്ക് ഓരോന്നും സ്ഥാനമാണ് ലഭിച്ചത്. ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റി അംഗം നിമ്മി അലക്സാണ്ടറാണ് ലിസ്റ്റിലെ ഏക വനിത. നേരത്തേ തയാറാക്കിയ പട്ടിക മാധ്യമങ്ങളിലൂടെ പുറത്തായതിനെതുടര്‍ന്ന് ആദ്യ ലിസ്റ്റില്‍ അഴിച്ചുപണി നടത്തിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആദ്യഘട്ടം സംസ്ഥാന-ജില്ലാ കൗണ്‍സിലുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ളെന്ന് ആരോപിച്ച് ലീഗ് ഇടഞ്ഞിരുന്നു. തുടര്‍ന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളെ പ്രഖ്യാപിച്ച് നാലുമാസത്തിനുശേഷം ജില്ലാ ഭാരവാഹിപട്ടിക പുറത്തിറക്കിയത്.

മലപ്പുറവും കോഴിക്കോടുമാണ് ലീഗിന് ലഭിച്ചത്. മുന്‍ ചീഫ് വിപ്പും ലീഗ് നേതാവുമായിരുന്ന സീതിഹാജിയുടെ മകന്‍ പി. ഷംസുദ്ദീനാണ് മലപ്പുറത്തെ പ്രസിഡന്‍റ്. കോഴിക്കോട്ട് ഡോ. കെ. കുഞ്ഞാലിയാണ് പ്രസിഡന്‍റ്. നേരത്തേ യു.പി. സാബിറയെയാണ് ഇവിടേക്ക് പരിഗണിച്ചതെങ്കിലും ലീഗിന്‍െറ കടുംപിടിത്തത്തെതുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടുകൊടുക്കുകയായിരുന്നു. അതേസമയം കേരള കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ച കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.ജി. പാലയ്ക്കലോടിയാണ് പ്രസിഡന്‍റ്. പത്തനംതിട്ടയാണ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇവിടെ സജി അലക്സാണ് പ്രസിഡന്‍റ്. ജനതാദളിന് നല്‍കിയ വയനാട്ടില്‍ കെ.എസ്. ബാബു പ്രസിഡന്‍റായി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹി പട്ടികയില്‍ ദേശീയ കായികവേദിക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ളെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. 

മറ്റ് പ്രസിഡന്‍റുമാര്‍: തിരുവനന്തപുരം -കഴക്കൂട്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് വെട്ടുറോഡ് വിജയന്‍. കൊല്ലം -കായികവേദി വൈസ് പ്രസിഡന്‍റ് എം. സുന്ദരേശന്‍പിള്ള, ഇടുക്കി -എന്‍. രവീന്ദ്രന്‍, എറണാകുളം -ജോഷി പള്ളന്‍, തൃശൂര്‍ -വിന്‍സെന്‍റ് കാട്ടൂകാരന്‍, പാലക്കാട് -സി. ഹരിദാസ്, കണ്ണൂര്‍ -പി. ഷാഹിന്‍, കാസര്‍കോട് -എന്‍.എ. സുലൈമാന്‍. കലക്ടറാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ ചെയര്‍മാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.