?????????? ???????? ????? ????????????? ??????????????? (??????) ??????? ????? ????????

കേരളത്തിന് ആദ്യ സ്വര്‍ണം; ഹരിയാന മുന്നില്‍

ബംഗളൂരു: ബംഗളൂരു ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. 10 ഇനങ്ങളില്‍ ഫൈനല്‍ നടന്ന ചൊവ്വാഴ്ച ആണ്‍കുട്ടികളുടെ ഹൈജംപിലാണ് കേരളത്തിന്‍െറ മനു ഫ്രാന്‍സിസ് സ്വര്‍ണം കൊയ്തത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിന് ഒരു സ്വര്‍ണവും രണ്ടു വെങ്കലവുമുണ്ട്.തേവര എസ്.എച്ച് സ്കൂള്‍ വിദ്യാര്‍ഥിയായ മനു ഫ്രാന്‍സിസ് 2.5 മീറ്റര്‍ മറികടന്നാണ് ഹൈജംപില്‍ ഒന്നാമതത്തെിയത്. ഇതേ ഇനത്തില്‍ കേരളത്തിന്‍െറ ആരോമല്‍ മൂന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കേരളത്തിന്‍െറ ജെ.എം. ജോസഫ് വെങ്കലം നേടി.

പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പശ്ചിമബംഗാളിന്‍െറ ലില്ലി ദാസ് ദേശീയ റെക്കോഡ് സ്ഥാപിച്ചു. 4.20.31 മിനിറ്റുകള്‍ക്കാണ് ലില്ലി ഫിനിഷിങ് ലൈന്‍ തൊട്ടത്. 2014ല്‍ ഹരിയാന താരം പിങ്കി കുമാര്‍ സ്ഥാപിച്ച 4.27.26 മിനിറ്റിന്‍െറ റെക്കോഡ് പഴങ്കഥയായി. പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്‍െറ മെഡല്‍ പ്രതീക്ഷയായിരുന്ന ആല്‍ഫി ലൂക്കോസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു പ്രതീക്ഷയായിരുന്ന രുഗ്മ ഉദയന്‍ നാലാം സ്ഥാനത്തായി. ബുധനാഴ്ച പെണ്‍കുട്ടികളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്‍െറ മെഡല്‍ പ്രതീക്ഷയായ കെ.ടി. നീന ട്രാക്കിലിറങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.