മെയ്മോന്‍ പൗലോസ്, മരിയ ജയ്സണ്‍, ഷഹര്‍ബാന സിദ്ദീഖ് എന്നിവര്‍ക്ക് സ്വര്‍ണം

ബംഗളൂരു: ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്ലറ്റ് മീറ്റില്‍ കേരളവും ഹരിയാനയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ബുധനാഴ്ച മൂന്ന് സ്വര്‍ണം കൂടി നേടിയ കേരളം 89 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. ആറു സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 90 പോയന്‍റുമായി ഹരിയാനയാണ് മുന്നില്‍. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്മോന്‍ പൗലോസ്, പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജയ്സണ്‍, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ് എന്നിവര്‍ കേരളത്തിനായി സ്വര്‍ണം നേടി.

3.10 മീറ്റര്‍ ചാടിക്കടന്നാണ് പാലാ ജെംസ് അക്കാദമി താരം മരിയ ജയ്സണ്‍ സ്വര്‍ണം നിലനിര്‍ത്തിയത്. ഫൈനലിലത്തെിയ കേരളത്തിന്‍െറ രണ്ടുപേര്‍ പിന്‍മാറിയത് കേരളത്തിന് നഷ്ടമുണ്ടാക്കി. 400 മീറ്റര്‍ 56.30 മിനിറ്റില്‍ ഓടിയത്തെിയാണ് ഉഷ സ്കൂളിന്‍െറ ഹഷര്‍ബാന സിദ്ദീഖ് സ്വര്‍ണമണിഞ്ഞത്. പെണ്‍കുട്ടികളുടെ 10,000 മീറ്ററില്‍ കെ.ടി. നീന, 100 മീറ്റര്‍ ഹഡില്‍സില്‍ ഡെയ്ബി സെബാസ്റ്റ്യന്‍, ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ശ്രീശങ്കര്‍, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400x100 മീറ്റര്‍ റിലേ എന്നിവയിലാണ് വെള്ളി നേടിയത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ലെനറ്റ് ജോര്‍ജ് വെങ്കല മെഡലിന് അര്‍ഹയായി.
വ്യാഴാഴ്ച പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പിയും 800 മീറ്ററില്‍ അബിതാമേരി ഇമ്മാനുവലും 400 മീറ്റര്‍ ഹഡ്ല്‍സില്‍ സയോനയും ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഫോസഫ് ജോയും ട്രാക്കിലിറങ്ങും.

ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്ലറ്റ് മീറ്റ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്‍െറ മെയ്മോന്‍ പൗലോസ് സ്വര്‍ണത്തിലേക്ക് കുതിക്കുന്നു

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.